Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രഫ. ടി.ജെ ജോസഫിനെ...

പ്രഫ. ടി.ജെ ജോസഫിനെ ന്യൂനപക്ഷ കമീഷന്‍ അംഗമാക്കിയേക്കും; ടി.ജെ. ജോസഫിനെ സന്ദർശിച്ച് സുരേഷ് ഗോപി

text_fields
bookmark_border
Suresh Gopi, Prof. TJ Joseph
cancel

കോട്ടയം: പ്രഫസര്‍ ടി.ജെ ജോസഫിനെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. കേന്ദ്ര ന്യൂനപക്ഷ കമ്മിഷൻ അംഗം അല്ലെങ്കിൽ കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷൻ (എൻ.സി.എം.ഐ.) അംഗം എന്നിവയിലേതെങ്കിലും ഒരു പദവിയിലേക്ക് ടി.ജെ. ജോസഫ് എത്തിയേക്കുമെന്നാണ് കരുതുന്നത്. ഡൽഹിയിൽ ഇതു സംബന്ധിച്ച തീരുമാനങ്ങൾ അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന.

ഇതിനുള്ള മുന്നോടിയായി നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി ജോസഫിനെ സന്ദര്‍ശിച്ചു. മൂവാറ്റുപുഴ നിർമ്മല കോളേജിന് സമീപമുള്ള ടി.ജെ. ജോസഫിന്റെ വീട്ടിൽ സുരേഷ് ഗോപിയും സുഹൃത്ത് ബിജു പുളിക്കണ്ടവും എത്തിയായിരുന്നു സന്ദർശനം.

അതേസമയം സുരേഷ് ഗോപിയുടേത് സൗഹാര്‍ദ്ദപരമായ സന്ദര്‍ശനം മാത്രമായിരുന്നു എന്ന് പ്രഫസർ പ്രതികരിച്ചു. ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിക്കട്ടെ എന്ന് ജോസഫിന് ആശംസകൾ നേർന്നാണ് സുരേഷ് ഗോപി മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor suresh gopiProf. TJ JosephNational Minority Commission
News Summary - Prof. TJ Joseph may be a member of the Minority Commission; T.J. Suresh Gopi visits Joseph
Next Story