Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലാപാഹ്വാന സന്ദേശം...

കലാപാഹ്വാന സന്ദേശം ഫോർവേഡ് ചെയ്തു; പ്രഫ. ഷൈജ ആണ്ടവൻ വീണ്ടും വിവാദത്തിൽ

text_fields
bookmark_border
Prof. Shaija Andawan
cancel
camera_alt

പ്രഫ. ഷൈജ ആണ്ടവൻ 

ചാ​ത്ത​മം​ഗ​ലം : ഗാ​ന്ധി ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ ഗോ​ദ്സെ​യെ പ്ര​കീ​ർ​ത്തി​ച്ച് വി​വാ​ദ​ത്തി​ലാ​യ എ​ൻ.​ഐ.​ടി അ​ധ്യാ​പി​ക പ്ര​ഫ. ഷൈ​ജ ആ​ണ്ട​വ​ൻ വീ​ണ്ടും വി​വാ​ദ​ത്തി​ൽ. ഇ​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഡ​യ​റ​ക്ട​ർ, ര​ജി​സ്ട്രാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കും അ​യ​ച്ച ഇ-​മെ​യി​ൽ സ​ന്ദേ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. ‘‘സ്വ​ന്തം അ​മ്മ​യു​ടെ പ്രാ​യ​മു​ള്ള സ്ത്രീ​യെ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ തെ​റി​വി​ളി​ക്കു​ന്ന​ത് നോ​ക്കി​നി​ന്ന എ​ൻ.​ഐ.​ടി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​യും കാ​ലും വെ​ട്ടി പ​ട്ടി​ക്ക് ഇ​ട്ട് കൊ​ടു​ക്ക​ണം’’ എ​ന്ന സ​ന്ദേ​ശം ഫോ​ർ​വേ​ഡ് ചെ​യ്തു​ള്ള ഇ-​മെ​യി​ലി​ന് എ​തി​രെ​യാ​ണ് പ​രാ​തി. അ​ജി​ൻ എ​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​ടേ​താ​ണ് സ​ന്ദേ​ശം.

ഷൈ​ജ ആ​ണ്ട​വ​ന്റെ ക്ലാ​സു​ക​ളെ പു​ക​ഴ്ത്തു​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​ടെ സ​ന്ദേ​ശ​ത്തി​ൽ അ​വ​ർ ക്ലാ​സി​ൽ രാ​ഷ്ട്രീ​യം സം​സാ​രി​ക്കാ​റി​ല്ലെ​ന്നും സ്വ​കാ​ര്യ ജീ​വി​ത​ത്തി​ൽ അ​വ​രു​ടെ വീ​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും പ​റ​യു​ന്നു. ത​നി​ക്ക് പി​ന്തു​ണ അ​ർ​പ്പി​ച്ചു​ള്ള സ​ന്ദേ​ശ​ത്തി​ന് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക്കു​ള്ള പ്ര​ഫ​സ​റു​ടെ മ​റു​പ​ടി​യും ഇ-​മെ​യി​ലി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ത​ന്റെ ജോ​ലി പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും രാ​ഷ്ട്രീ​യ വേ​ർ​തി​രി​വി​ല്ലാ​തെ​യും നി​ർ​വ​ഹി​ക്കു​മെ​ന്ന് തു​ട​ങ്ങു​ന്ന മ​റു​പ​ടി​യി​ൽ, അ​ധ്യാ​പ​ക​രെ അ​നാ​ദ​രി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും രാ​ഷ്ട്രീ​യ ധ്രു​വീ​ക​ര​ണം സം​ഭ​വി​ക്കു​ക​യും ചെ​യ്ത സം​സ്ഥാ​ന​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​തെ​ന്ന് സൂ​ചി​പ്പി​ക്കു​ന്നു.

ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥാ​പ​ന​ത്തി​ലെ അ​ധ്യാ​പ​ക​രെ​യ​ട​ക്കം വി​മ​ർ​ശി​ക്കു​ന്ന പ്ര​ഫ​സ​റു​ടെ സ​ന്ദേ​ശ​ത്തി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി​യെ അ​ഭി​ന​ന്ദി​ക്കു​ന്നു​മു​ണ്ട്. സം​ഘ്പ​രി​വാ​ർ ആ​ശ​യ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കും സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്കു​മെ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന എ​ൻ.​ഐ.​ടി വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ന്ന​താ​ണ് സ​ന്ദേ​ശ​മെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ-​മെ​യി​ൽ സ​ന്ദേ​ശ​ത്തി​നെ​തി​രെ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഷെ​രീ​ഫ് മ​ല​യ​മ്മ കു​ന്ദ​മം​ഗ​ലം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prof. Shaija Andawan
News Summary - Prof. Shaija Andawan is in controversy again
Next Story