ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ െഎക്യം അനിവാര്യം –പ്രഫ. സതീഷ് ദേശ്പാണ്ഡെ
text_fieldsകോഴിക്കോട്: രാജ്യത്ത് ജാതി, വർഗീയ പ്രശ്നങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ െഎക്യവും രാഷ്ട്രീയ മുന്നേറ്റവുമാണ് ആവശ്യമെന്ന് ഡൽഹി സർവകലാശാലയിലെ ഡൽഹി സ്കൂൾ ഒാഫ് ഇക്കണോമിക്സ് സോഷ്യോളജി പ്രഫ. സതീഷ് ദേശ്പാണ്ഡെ പറഞ്ഞു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല കോഴിക്കോട് സംഘടിപ്പിച്ച ശ്രീനാരായണ ഗുരുവിെൻറ ‘നമുക്ക് ജാതിയില്ല’ വിളംബര ശതാബ്ദി പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിലും മഹാരാഷ്ട്രയിലും രൂപപ്പെട്ട ദലിത്, മുസ്ലിം െഎക്യം ഒരു ചുവടുവെപ്പാണ്. എന്നാൽ, മുസ്ലിംകളെ രണ്ടാംതരം പൗരന്മാരായി കാണണമെന്ന വ്യവസ്ഥയോടെ ദലിതരെ ഹിന്ദുത്വരാഷ്ട്രീയത്തിലേക്ക് ക്ഷണിക്കുന്ന സാഹചര്യമാണ് വർഗീയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രകടമാകുന്നത്. ജാതിവ്യവസ്ഥക്കെതിരെ 20ാം നൂറ്റാണ്ടിെൻറ ആദ്യവാരം രാജ്യത്ത് ഉയർന്ന പ്രതികരണത്തിെൻറ സാഹചര്യം തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്. ജാതി ഇപ്പോഴും നമ്മുടെ ജീവിതത്തിെൻറ അവിഭാജ്യ ഘടകമായി നിലനിൽക്കുന്നു. ജാതീയത ഉറപ്പിച്ചുനിർത്തിയാണ് ദേശീയത വളരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നാക്കവിഭാഗങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിയിലൂടെ ജാതി ഇല്ലാതാക്കാമെന്ന നെഹ്റു മുതൽ ഇ.എം.എസ് വരെയുള്ളവരുടെ കാഴ്ചപ്പാടുകൾ ഒരുവശത്തുള്ളപ്പോഴും സമൂഹത്തിൽ സാമ്പത്തിക അന്തരം പ്രകടമാണ്. ഇന്ത്യയിൽ ഇപ്പോഴും ജാതിയധിഷ്ഠിത സാമ്പത്തികവ്യവസ്ഥയാണ് നിലനിൽക്കുന്നത്. സമ്പത്തിെൻറ കാര്യത്തിലും തൊഴിലില്ലായ്മയുടെ കാര്യത്തിലും പിന്നാക്ക വിഭാഗങ്ങൾ പിറകിൽതന്നെ.
വിവാഹംപോലും ജാതിമുക്തമാക്കാൻ സാധിച്ചിട്ടില്ല. മിശ്രവിവാഹത്തിൽ ജനിക്കുന്ന കുട്ടികളും ജാതിയിൽ നിന്ന് രക്ഷപ്പെടുന്നില്ല. ഉന്നതവിദ്യാഭ്യാസ മേഖലയിലും ജാതീയതയുടെ അതിപ്രസരമാണ്. രോഹിത് വെമുല സംഭവം വിളിച്ചുപറയുന്നതും മറ്റൊന്നല്ല. ഇത്തരമൊരു സാഹചര്യത്തിൽ ശ്രീനാരായണ ഗുരുവിെൻറ ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും പ്രസക്തി ഏറെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മലയാള സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. കെ.എസ്. ഹക്കീം സതീഷ് ദേശ്പാണ്ഡെയെ പരിചയപ്പെടുത്തി. പ്രഫ. ജോണി സി. ജോസഫ് സ്വാഗതവും ഡോ. സ്വപ്നറാണി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
