പ്രഫ. പി.എ. സഹീദ് പുരസ്കാരം പീസ് വില്ലേജ് വയനാടിന്
text_fieldsതിരുവനന്തപുരം: അഭയ കേന്ദ്രം ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ പ്രഫ. പി.എ. സഹീദ് എൻഡോവ്മെന്റ് പുരസ്കാരത്തിന് വയനാട് പീസ് വില്ലേജ് അർഹമായി. ആതുര, സാമൂഹിക, സേവന രംഗത്ത് നിസ്തുല സേവനമാണ് സ്ഥാപനം നിർവഹിക്കുന്നതെന്ന് പുരസ്കാര നിർണയ സമിതി വിലയിരുത്തി. 25000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
ദീർഘ വീക്ഷണത്തോടെ നിരവധി പദ്ധതികൾക്കാണ് പീസ് വില്ലേജ് നേതൃത്വം നൽകുന്നത്. വയനാട് കേന്ദ്രീകരിച്ച് കഴിഞ്ഞ ഏഴു വർഷമായി പീസ് വില്ലേജ് ശ്രദ്ധേയമായി പ്രവർത്തിക്കുന്നു. ലഭിച്ച നിരവധി അപേക്ഷകൾ പരിഗണിച്ച ശേഷമാണ് സമിതി പുരസ്കാരം നിർണയിച്ചത്. മേയ് 18ന് അഭയ കേന്ദ്രം പത്താം വാർഷികവുമായി ബന്ധപ്പെട്ട് പുരസ്കാരം സമ്മാനിക്കും. ആതുര ശുശ്രൂഷ രംഗത്ത് നിസ്തുലമായ സേവനമനുഷ്ഠിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിക്കും. ആരോഗ്യ പുരസ്കാരങ്ങളും സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

