പ്രഫ. എം.പി. മന്മഥൻ പുരസ്കാരം എം.എൻ. കാരശ്ശേരിക്ക്
text_fieldsകൊച്ചി: അക്ഷയ പുസ്തകനിധി ജൂബിലിയോടനുബന്ധിച്ച് എബനേസർ എജ്യുക്കേഷണൽ അസോസിയേഷനുമായി സഹകരിച്ച് നൽകുന്ന പ്രഫ. എം.പി. മന്മഥൻ പുരസ്കാരം എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനുമായ പ്രഫ. എം.എൻ. കാരശ്ശേരിക്ക്. ലക്ഷം രൂപയും ശില്പവും സാക്ഷ്യപത്രവുമടങ്ങുന്നതാണ് പുരസ്കാരം. എം. ലീലാവതി, വൈശാഖൻ, പായിപ്ര രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരം നിർണയിച്ചത്.
അക്ഷയ പുസ്തകനിധി പ്രസിഡന്റ് പായിപ്ര രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നവംബർ 27ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ നടക്കുന്ന എം.പി. മന്മഥൻ അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. സമ്മേളനം ഗോവ ഗവർണ്ണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയും, സൗജന്യപുസ്തകവിതരണ പദ്ധതിയായ അക്ഷയ ജ്യോതിസ്സ് രഞ്ജിപണിക്കരും ഉദ്ഘാടനം ചെയ്യും.
കേരളത്തിന്റെ മനഃസാക്ഷിയായി ജീവിച്ച പ്രഫ. എം.പി. മന്മഥൻ ആരംഭിക്കുകയും മഹാകവി അക്കിത്തം, സുഗതകുമാരി, കുഞ്ഞുണ്ണിമാഷ്, പ്രഫ. കെ.എം. തരകൻ, എം. ലീലാവതി, പായിപ്ര രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന നേതൃസമിതി നയിക്കുകയും ചെയ്യുന്ന അക്ഷയ പുസ്തകനിധി, കുട്ടികളുടെ സർഗ്ഗാത്മക പോഷണത്തിനും, കുട്ടികളുടെ അഭയകേന്ദ്രങ്ങളിൽ അക്ഷരജ്യോതിസ്സ് തെളിയിക്കുവാനും മറുനാടൻ മലയാളി സമാജങ്ങളെ ആദരിക്കുവാനുമുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ചെയ്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

