'പ്രസംഗം കേൾക്കാൻ മാത്രമാണ് പോയത്, രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റവുമില്ല'; വിശദീകരിച്ച് പ്രഫ. എം.കെ. സാനു
text_fieldsകൊച്ചി: ബി.ജെ.പി സംഘടിപ്പിച്ച 'യുവം' കോൺക്ലേവിൽ കാഴ്ചക്കാരനായി പങ്കെടുത്തതിൽ വിശദീകരണവുമായി സാഹിത്യകാരനും ഇടത് സഹയാത്രികനുമായ പ്രഫ. എം.കെ. സാനു. സദസിന്റെ കൂട്ടത്തിൽ ഇരുന്ന് ഒരു പ്രസംഗം കേൾക്കുകയാണ് താൻ ചെയ്തത്. രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'കാണികളുടെ കൂട്ടത്തിൽ ഇരുന്ന് പ്രസംഗം കേട്ടു. രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റവുമില്ല. ഇന്നുവരെയുള്ള കാഴ്ചപ്പാട് തുടരുക തന്നെ ചെയ്യും. ഒരു പ്രസംഗം കേട്ടതുകൊണ്ടോ പുസ്തകം വായിച്ചതുകൊണ്ടോ അഭിപ്രായം മാറില്ല. പണ്ടുമുതലേ സോഷ്യലിസ്റ്റ് ആശയമാണ് ഞാൻ പുലർത്തുന്നത്. അതിന് മാറ്റമുണ്ടാകില്ല. യുവം പരിപാടിയിൽ ഒരു സുഹൃത്ത് വിളിച്ചപ്പോൾ പോയതാണ്' -പ്രഫ. എം.കെ. സാനു പറഞ്ഞു.
ഇന്നലെ തേവര സേക്രഡ് ഹാർട്ട് കോളേജ് ഗ്രൗണ്ടിലാണ് ബി.ജെ.പിയുടെ നേതൃത്വത്തിൽ യുവം പരിപാടി നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

