അധ്യാപക പരിശീലനം: സ്ഥാപിത താൽപര്യക്കാർ കുപ്രചരണം നടത്തുന്നു -മന്ത്രി
text_fieldsതലശ്ശേരി: വിദ്യാലായങ്ങളും വിദ്യാഭ്യാസ മേഖലയും വളരെയധികം ഹൈടെക്കാകുേമ്പാൾ അതിനനുസരിച്ച് അധ്യാപകരും മാറേണ്ടതുണ്ടെന്ന് മന്ത്രി പ്രഫ. വി. രവീന്ദ്രനാഥ്. ഇൗ ലക്ഷ്യത്തോടെയാണ് അടുത്തമാസം അധ്യാപകർക്ക് പരിശീലനം നൽകാൻ തീരുമാനിച്ചിട്ടുള്ളത്. തലശ്ശേരി നഗരസഭയിൽ ഒന്നാംക്ലാസ് ഒന്നാന്തരം പദ്ധതി പൂർത്തികരിച്ചതിെൻറ പ്രഖ്യാപനവും നോർത്ത് വയലളം എൽ.പി സ്കൂൾ ഒന്നാം ക്ലാസിനുവേണ്ടി നിർമിച്ച സ്മാർട്ട് ക്ലാസ് കെട്ടിടത്തിെൻറ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷ മാത്രമല്ല ജീവിത വിജയത്തിന് വേണ്ടത്. പരീക്ഷയിൽ കിട്ടുന്ന എ പ്ലസ് ജീവിതത്തിലും കിട്ടണം. അതിന് സമഗ്രമായ പഠനം കുട്ടികൾക്ക് സാധിക്കണം. ഇതിന് പൊതു വിദ്യാലയങ്ങളെ ഉപയോഗപ്പെടുത്തണം. വിദ്യാർഥികളെ ഇൗ ലക്ഷ്യത്തിൽ വളർത്തിയെടുകുന്നതിന് കാലോചിതമായ മാറ്റം അധ്യാപകരും ആർജിക്കണം. അതിന് അവരെ പ്രാപ്തമാക്കാനാണ് പരീശീലനം നൽകാൻ ഉദ്ദേശിക്കുന്നത്. ഇതിനു വേണ്ടിയാണ് ഇൗ മേഖലയിൽ മാറ്റം വരുത്തുന്നത്. ഇത് ആർക്കും എതിരല്ല. എന്നാൽ ചില തൽപര കക്ഷികൾ ഇത്തരം മാറ്റങ്ങൾക്കെതിരെ കുപ്രചരണം നടത്തുന്നതായും മന്ത്രി വ്യക്തമാക്കി.
പ്ലസ്ടു അധ്യാപക തസ്തിക പുനർ നിർണിയച്ചെന്ന വിധവും പ്ലസ്വും പത്താംതരവും ലയിപ്പിച്ചുവെന്ന വിധവും ചില പ്രചരണം ഇതിെൻറ ഭാഗമാണ്.ധനവകുപ്പ് അത്തരം നിർദ്ദേശം മുന്നോട്ടു വെച്ചട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് സർക്കാർ തീരുമാനമൊന്നും എടുത്തിട്ടില്ല. എന്നാൽ തീരുമാനം എടുത്തുവെന്ന നിലയിലാണ് കുപ്രചരണം നടക്കുന്നത്. ചില കാര്യങ്ങളിൽ ചില വകുപ്പുകൾ അഭിപ്രായം പറയുന്നത് സാധാരണമാണ്. എന്നാൽ വിവിധ തലങ്ങളിലുള്ള ഒേട്ടറെ ചർച്ചകൾക്ക് ശേഷം സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. അത്തരം ഒരു തീരുമാനം സർക്കാർ എടുത്തിട്ടില്ല. എല്ലാവരെയും ഉൾെക്കാള്ളിച്ച് വിദ്യാഭ്യാസത്തെ വികസിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം.ഇതിന് മാധ്യമങ്ങൾ ഉൾെപ്പടെ എല്ലാവരുടെയും സഹായവും ഉണ്ടാകണം -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
