Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെറുകിട സംരംഭകരുടെ...

ചെറുകിട സംരംഭകരുടെ ഉൽപന്നങ്ങൾ​ സ​ൈപ്ലകോയിൽ

text_fields
bookmark_border
ചെറുകിട സംരംഭകരുടെ ഉൽപന്നങ്ങൾ​ സ​ൈപ്ലകോയിൽ
cancel

തി​രു​വ​ന​ന്ത​പു​രം: ചെ​റു​കി​ട സം​രം​ഭ​ക​രു​ടെ (എം.​എ​സ്.​എം.​ഇ) ഉ​ൽ​പ​ന്ന വി​പ​ണി​ക്കാ​യി സി​വി​ ൽ സ​ൈ​പ്ല​സി​ന്​ കീ​ഴി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ത്യേ​ക സൗ​ക​ര്യം. സം​സ്ഥാ​ന​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന്​ ചെ​റു​കി​ട സം​രം​ഭ​ക​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ വി​പ​ണി ക​ണ്ടെ​ത്താ​ൻ ​സ​ഹാ​യ​ക​മാ​ണ്​ പ​ദ്ധ​തി. സം​സ്ഥാ​ന​ത്ത്​ 1.53 ല​ക്ഷം സം​രം​ഭ​ങ്ങ​ളി​ലാ​യി 7.48 ല​ക്ഷം പേ​ർ ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​ന്നു​ണ്ട്.

മി​ക്ക ചെ​റു​കി​ട സം​രം​ഭ​ക​രും ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി വീ​ടു​ക​ളും ഓ​ഫി​സു​ക​ളും ക​യ​റി​യി​റ​ങ്ങി വാ​തി​ൽ​പ​ടി വി​ൽ​പ​ന​യി​ലൂ​ടെ​യാ​ണ്​​ വി​പ​ണി ക​ണ്ടെ​ത്തു​ന്ന​ത്. ഇ​തി​ന്​ പ​രി​ഹാ​ര​മാ​യാ​ണ്​ ഓ​ൺ​ലൈ​ൻ വി​ൽ​പ​ന സൗ​ക​ര്യ​മ​ട​ക്കം ഒ​രു​ക്കു​ന്ന​ത്. ​ കെ-​സ്റ്റോ​റു​ക​ൾ​ക്ക് പു​റ​മേ മാ​വേ​ലി സ്റ്റോ​റു​ക​ള്‍, മൊ​ബൈ​ല്‍ മാ​വേ​ലി സ്റ്റോ​റു​ക​ള്‍, സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ള്‍, പീ​പ്പി​ള്‍സ് ബ​സാ​റു​ക​ള്‍, ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ള്‍ എ​ന്നി​വ​യു​ള്‍പ്പെ​ടെ ഭ​ക്ഷ്യ-​സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പി​ന്റെ എ​ല്ലാ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും എം.​എ​സ്.​എം.​ഇ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക സ്ഥ​ലം അ​നു​വ​ദി​ക്കും. ഇ​തി​ന്​ സ​ർ​ക്കാ​റി​ന്‍റെ വാ​ട​ക പി​ന്തു​ണ​യു​ണ്ടാ​കും.

ഈ ​സ്ഥ​ല​ത്ത്​ എം.​എ​സ്.​എം.​ഇ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കാ​നും വി​ൽ​ക്കാ​നും പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കും.എം.​എ​സ്.​എം.​ഇ സം​രം​ഭ​ക​ർ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ക​റി പൗ​ഡ​റു​ക​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, ശ​ർ​ക്ക​ര, എ​ൽ.​ഇ.​ഡി ബ​ൾ​ബു​ക​ൾ, ആ​യു​ർ​വേ​ദ ഉ​ൽ​പ​ന്ന​ങ്ങ​ൾ, തേ​ൻ-​മി​ല്ല​റ്റ്-​നെ​യ്യ്-​സു​ഗ​ന്ധ​വ്യ​ഞ്ജ​ന ഉ​ൽ​പ​ന്ന​ങ്ങ​ൾ, എ​ഫ്.​എം.​സി.​ജി ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ സി​വി​ൽ സ​ൈ​പ്ല​സ്​ സ്ഥാ​പ​ന​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്കും.

സം​സ്ഥാ​ന​ത്തെ 929 കെ-​സ്റ്റോ​റു​ക​ളി​ൽ 780 എ​ണ്ണ​വു​മാ​യി എം.​എ​സ്.​എം.​ഇ​ക​ളെ ബ​ന്ധ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ആ​റു​കോ​ടി രൂ​പ​യു​ടെ എം.​എ​സ്.​എം.​ഇ ഉ​ൽ​പ​ന്ന​ങ്ങ​ൾ കെ-​സ്റ്റോ​റു​ക​ളി​ലൂ​ടെ വി​റ്റ​താ​യി മ​ന്ത്രി പി. ​രാ​ജീ​വ്​ അ​റി​യി​ച്ചു.

സ​പ്ലൈ​കോ​യു​ടെ ഇ-​കൊ​മേ​ഴ്സ് ഔ​ട്ട്​​ലെ​റ്റു​ക​ളി​ലും എം.​എ​സ്.​എം.​ഇ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ലി​സ്റ്റ്​ ചെ​യ്ത്​ ഓ​ൺ​ലൈ​ൻ വി​ൽ​പ​ന​ക്ക്​ സൗ​ക​ര്യ​മൊ​രു​ക്കും.

ഇ​തി​ന്​ സ​പ്ലൈ​കോ​യു​ടെ ഒ.​എ​ന്‍.​ഡി.​സി (ഓ​പ​ൺ നെ​റ്റ്​​വ​ർ​ക്ക്​ ഫോ​ർ ഡി​ജി​റ്റ​ൽ കൊ​മേ​ഴ്​​സ്) ലി​​ങ്കേ​ജ്​ എം.​എ​സ്.​എം.​ഇ ക​ൾ​ക്ക് ല​ഭ്യ​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of Micro Small and Medium Enterprises
News Summary - products of small entrepreneurs in supplyco
Next Story