Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാരങ്ങൾ പ്രതിഫലം...

താരങ്ങൾ പ്രതിഫലം കുറച്ചില്ലെങ്കിൽ ഷൂട്ടിങ്ങിന്​ അനുമതിയില്ലെന്ന്​ നിർമാതാക്കൾ

text_fields
bookmark_border
താരങ്ങൾ പ്രതിഫലം കുറച്ചില്ലെങ്കിൽ ഷൂട്ടിങ്ങിന്​ അനുമതിയില്ലെന്ന്​ നിർമാതാക്കൾ
cancel

കൊ​ച്ചി: കോ​വി​ഡ്​ സാഹചര്യത്തി​ൽ താ​ര​ങ്ങ​ൾ പ്ര​തി​ഫ​ലം കു​റ​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​ന്​ അ​നു​മ​തി ന​ൽ​കി​ല്ലെ​ന്ന്​ നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സാ​​ങ്കേ​തി​ക​പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഫെ​ഫ്​​ക​ക്ക്​ ക​ത്ത്​ ഇവർ ന​ൽ​കി.

ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന താ​ര​ങ്ങ​ളും സാ​​ങ്കേ​തി​ക​പ്ര​വ​ർ​ത്ത​ക​രും ഇ​ത്​ കു​റ​ക്ക​ാ​തെ പു​തി​യ ചി​ത്ര​ങ്ങ​ൾ തു​ട​ങ്ങാ​നാ​വി​ല്ലെ​ന്ന്​ കാ​ണി​ച്ച്​ ഫെ​ഫ്​​ക​ക്കും അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​ക്കും നിർമാതാക്കൾ നേ​ര​േ​ത്ത ക​ത്ത്​ ന​ൽ​കി​യി​രു​ന്നു. ര​ണ്ട്​ സം​ഘ​ട​ന​യി​ൽ​നി​ന്നും അ​നു​കൂ​ല പ്ര​തി​ക​ര​ണ​മാ​ണ്​ ഉ​ണ്ടാ​യ​ത്. പ്ര​തി​ഫ​ലം കു​റ​ക്കാ​ൻ അം​ഗ​ങ്ങ​ളോ​ട്​ നി​ർ​ദേ​ശി​ച്ച​താ​യി ഇ​രു​സം​ഘ​ട​ന​യും നി​ർ​മാ​താ​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ചി​ല താ​ര​ങ്ങ​ളെ സ​മീ​പി​ച്ച​പ്പോ​ൾ മു​മ്പ്​ വാ​ങ്ങി​യി​രു​ന്ന​തി​െ​ന​ക്കാ​ൾ തു​ക പ്ര​തി​ഫ​ല​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡു​മൂ​ലം സി​നി​മ നി​ർ​ത്തി​വെ​ക്കു​ന്ന​തി​നു​മു​മ്പ്​ ചെ​യ്​​ത ചി​ത്ര​ങ്ങ​ളി​ൽ വേ​ത​നം സം​ബ​ന്ധി​ച്ചു​ണ്ടാ​ക്കി​യ ക​രാ​റി​ൽ​നി​ന്ന്​ 30 മു​ത​ൽ 50 ശ​ത​മാ​നം വ​രെ കു​റ​വ്​ വ​രു​ത്തി​യ​താ​യി ബോ​ധ്യ​പ്പെ​ട്ട ​േപ്രാ​ജ​ക്​​ടു​ക​ൾ​ക്കു​മാ​ത്രം ചി​ത്രീ​ക​ര​ണം​ തു​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാ​ണ്​ നി​ർ​മാ​താ​ക്ക​ളു​ടെ തീ​രു​മാ​നം. ഈ ​ആ​വ​ശ്യ​ത്തി​ന്​ ഫെ​ഫ്​​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്​​ണ​ൻ പൂ​ർ​ണ പി​ന്തു​ണ അ​റി​യി​ച്ച​താ​യി പ്രൊ​ഡ്യൂ​സേ​ഴ്​​സ്​ ​അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ എം. ​ര​ഞ്​​ജി​ത്ത്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:producerscinima shootigremuneration
Next Story