സോളാർ വൈദ്യുതിക്ക് വില നിശ്ചയിച്ചത് ചട്ടവിരുദ്ധമെന്ന് ആരോപിച്ച് പരാതിയുമായി ഉൽപാദകർ
text_fieldsപാലക്കാട്: ഉപയോഗശേഷം ഗ്രിഡിലേക്ക് പോകുന്ന സോളാർ വൈദ്യുതിക്ക് റെഗുലേറ്ററി കമീഷൻ വില നിശ്ചയിച്ചത് ചട്ടവിരുദ്ധമാണെന്നാരോപിച്ച് ഉൽപാദകർ റെഗുലേറ്ററി കമീഷനിൽ പരാതി നൽകി.
സോളാർ മിച്ചവൈദ്യുതിക്ക് തലേവർഷം എല്ലാ സ്രോതസ്സുകളിൽനിന്നുമായി കെ.എസ്.ഇ.ബി വാങ്ങിയ വൈദ്യുതിയുടെ ശരാശരിവില നൽകണമെന്നാണ് ചട്ടം. എന്നാൽ, 2023-24ൽ മിച്ചവൈദ്യുതിക്ക് കമീഷൻ നിശ്ചയിച്ചത് യൂനിറ്റിന് 3.26 രൂപയാണ്.
യഥാർഥത്തിൽ 4.34 രൂപയാണ് ലഭിക്കേണ്ടത്. ഇത് കുറച്ചത് കമീഷന്റെതന്നെ ചട്ടങ്ങൾക്കെതിരായതിനാൽ പുനഃപരിശോധിക്കണമെന്നാണ് പരാതി നൽകിയവരുടെ ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

