Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്ലാറ്റ്​ അവശിഷ്​ടങ്ങൾ...

ഫ്ലാറ്റ്​ അവശിഷ്​ടങ്ങൾ നീക്കലിൽ പോരായ്​മ– ഹരിത ട്രൈബ്യൂണൽ നിരീക്ഷകസമിതി

text_fields
bookmark_border
ഫ്ലാറ്റ്​ അവശിഷ്​ടങ്ങൾ നീക്കലിൽ പോരായ്​മ– ഹരിത ട്രൈബ്യൂണൽ നിരീക്ഷകസമിതി
cancel
camera_alt?????????????????? ?????????????????? ????????????????? ?????????? ???????????????? ????????????????????

കൊ​ച്ചി: മ​ര​ടി​ൽ പൊ​ളി​ച്ച ഫ്ലാ​റ്റു​ക​ളു​ടെ അ​വ​ശി​ഷ്​​ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ലെ പോ​രാ​യ്​​ മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ദേ​ശീ​യ ഹ​രി​ത ​ൈ​ട്ര​ബ്യൂ​ൽ സം​സ്ഥാ​ന നി​രീ​ക്ഷ​ക​സ​മി​തി ചെ​യ​ർ​മാ​ൻ ജ​സ്​​റ്റി ​സ്​ എ.​വി. രാ​മ​കൃ​ഷ്​​ണ​പി​ള്ള. പൊ​ടി​ശ​ല്യം കു​റ​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളി​ൽ അ​തൃ​പ്​​തി രേ​ഖ​ പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം സ​മ​യ​ബ​ന്ധി​ത​മാ​യി കെ​ട്ടി​ടാ​വ​ശി​ഷ്​​ട​ങ്ങ​ൾ നീ​ക്കാ​ൻ ന​ഗ​ര​സ​ഭ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ൽ മേ​ൽ​നോ​ട്ടം വ​ഹി​ക്കേ​ണ്ട​ത്​ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

70,000 ട​ണ്ണി​ലേ​റെ​യു​ള്ള കോ​ണ്‍ക്രീ​റ്റും ക​മ്പി​ക​ളും വേ​ർ​തി​രി​ക്കു​ന്ന ജോ​ലി​യാ​ണ്​ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ഇ​ത് വി​ല​യി​രു​ത്താ​നാ​ണ് ഹ​രി​ത ​ൈട്ര​ബ്യൂ​ണ​ലും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡും അ​ട​ക്ക​മു​ള്ള സം​ഘം മ​ര​ടി​ലെ​ത്തി​യ​ത്. പ്രാ​ഥ​മി​ക​മാ​യി ചെ​യ്യേ​ണ്ട കു​െ​റ കാ​ര്യ​ങ്ങ​ളി​ൽ വീ​ഴ്​​ച​ക​ളു​ണ്ട്. പൊ​ടി​ശ​ല്യ​മാ​ണ്​ പ്ര​ധാ​ന പ്ര​ശ്​​നം. സ​മീ​പ​വാ​സി​ക​ൾ​ക്ക്​ ബു​ദ്ധി​മു​ട്ട്​ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ 30 അ​ടി ഉ​യ​ര​ത്തി​ൽ വ​ല​കൊ​ണ്ട്​ ചു​റ്റും കെ​ട്ടി​മ​റ​ക്കു​ക, ശ​ക്തി​യാ​യി വെ​ള്ളം ചീ​റ്റി​ക്കു​ക​യും ​ചു​റ്റും കെ​ട്ടു​ന്ന വ​ല ന​ന​ക്കു​ക​യും ചെ​യ്യു​ക, അ​വ​ശി​ഷ്​​ട​ങ്ങ​ൾ ലോ​റി​യി​ൽ കെ​ട്ടി​മ​റ​ച്ച്​ കൊ​ണ്ടു​പോ​വു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ്​ പ്ര​ധാ​ന​മാ​യും ചേ​യ്യേ​ണ്ട​ത്. മാ​ലി​ന്യം ച​ട്ട​പ്ര​കാ​ര​മാ​ണോ നീ​ക്കു​ന്ന​ത്​ എ​ന്ന​റി​യാ​ൻ സി.​സി ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​േ​ദ​ശി​ച്ചു.

30 അ​ടി ഉ​യ​ര​ത്തി​ൽ മ​റ​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ പാ​ലി​ച്ചി​ട്ടി​ല്ല. അ​വ​ശി​ഷ്​​ട​ങ്ങ​ൾ ന​ന​ക്കു​ന്ന രീ​തി​യും പ​ര്യാ​പ്​​ത​മ​ല്ല. കാ​യ​ലി​ൽ വീ​ണ മാ​ലി​ന്യം സ​മ​യ​ബ​ന്ധി​ത​മാ​യി നീ​ക്കം ചെ​യ്യേ​ണ്ട​തും ആ​വ​ശ്യ​മാ​ണ്. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​​െൻറ റി​പ്പോ​ർ​ട്ട്​ 24ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ ചേ​രു​ന്ന സം​​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്​​ത ശേ​ഷം തു​ട​ർ​ന​ട​പ​ടി തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്​ ജി​ല്ല ചീ​ഫ്​ എ​ൻ​ജി​നീ​യ​ർ എം.​എ. ബൈ​ജു, എ​ൻ​വ​​യ​ൺ​മ​െൻറ​ൽ എ​ൻ​ജി​നീ​യ​ർ മി​നി മേ​രി സാ​ബു എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsGreen tribunalmalayalam newsmaradu flatflat demolition waste
News Summary - problem in flat waste remove; green tribunal -kerala news
Next Story