Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെവിൻ കൊലക്കേസ് പ്രതി കസ്​റ്റഡിയിൽ വിഡിയോ കാൾ ചെയ്തത്​ അന്വേഷിക്കും -എസ്​.പി

text_fields
bookmark_border
കെവിൻ കൊലക്കേസ് പ്രതി കസ്​റ്റഡിയിൽ വിഡിയോ കാൾ ചെയ്തത്​ അന്വേഷിക്കും -എസ്​.പി
cancel

കോ​ട്ട​യം: കെ​വി​ൻ കൊ​ല​ക്കേ​സ്​ പ്ര​തി കസ്​റ്റഡിയിലിരിക്കെ ബ​ന്ധു​ക്ക​ളു​മാ​യി വിഡി​യോ കാളി​ൽ സം​സാ​രി​ച്ച​ സംഭവം അടിയന്തരമായി അ​ന്വേ​ഷി​ക്കാ​ൻ ജില്ല പൊലീസ് മേധാവി പി. ഹരിശങ്കർ ഉ​ത്ത​ര​വിട്ടു.

സ്പെ​ഷ​ൽ ബ്രാ​ഞ്ചി​നോ​ട് 24 മ​ണി​ക്കൂ​റി​ന​കം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പൊലീസി​​​​െൻറ ഭാഗത്തുനിന്ന്​ വീഴ്ചയുണ്ടായെങ്കിൽ ഏതു രീതിയിലാണ് ഉണ്ടായത് എന്നും എന്തെങ്കിലും സഹായമുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടിയുണ്ടാകുമെന്നും എസ്.പി പറഞ്ഞു. 

വെള്ളിയാഴ്ച പ്രതികളെ എല്ലാവരെയും ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ  ഹാജരാക്കിയിരുന്നു. ഇതിനായി ജയിലിൽനിന്ന്​ ജീപ്പിൽ കോടതി വളപ്പിൽ എത്തിച്ചപ്പോഴാണ് ഷഫിൻ  വീട്ടുകാരുമായി വിഡിയോ കാളിലൂടെ സന്തോഷം പങ്കുവെച്ചത്. വൈകീട്ട്​ നാലരയോടയാണ് 10 പ്രതികളെ  കോടതിയിൽ എത്തിച്ചത്. കോടതി വളപ്പിൽ നിൽക്കുമ്പോൾ ബന്ധുവായ യുവതി ഷഫിനെ കാണാൻ എത്തി.  

സംസാരിച്ചു തുടങ്ങിയ ശേഷം ഇവർ സ്വന്തം ഫോണിൽ ഷഫി​​​​െൻറ വീട്ടുകാരെ വിളിച്ചു. തുടർന്ന് യുവതിയുടെ കൈയിലിരുന്ന ഫോണിലൂടെ, ഷഫിൻ പൊലീസ് വാഹനത്തിൽ ഇരുന്ന് മറുതലക്കുള്ള ആളുമായി പരസ്പരം കണ്ടു സംസാരിച്ചതാണ് വിവാദമായത്. ഈസമയം പൊലീസ് ഉദ്യോഗസ്ഥർ സമീപമുണ്ടായിരുന്നു. ഈമാസം 13വരെ പ്രതികളെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ കോടതി വിട്ടുനൽകിയിരിക്കുകയാണ്. 
 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Probe on Video Call By Kevin Murder Case Accused - Kerala News
Next Story