ബി.ജെ.പി എം.പി പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവം; അന്വേഷണം തുടങ്ങി
text_fieldsഅപരാജിത സാരംഗി
കൊല്ലം: ഒഡിഷയിൽനിന്ന് എത്തിയ ബി.ജെ.പി എം.പി പൊലീസ് ഉദ്യോഗസ്ഥനെ ഡ്യൂട്ടിക്കിടെ മർദിച്ച സംഭവത്തിൽ വിവിധ സുരക്ഷ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. കൊല്ലത്ത് സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ ബി.ജെ.പി കൊല്ലം ജില്ലയുടെ ചുമതലയുള്ള സഹപ്രഭാരികൂടിയായ അപരാജിത സാരംഗി എം.പിയാണ് ഗൺമാനെ വാഹനത്തിനുള്ളിൽവെച്ച് മർദിച്ചത്. തിരുവനന്തപുരം എ.ആർ ക്യാമ്പിൽനിന്ന് എം.പിയുടെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് മർദനമേറ്റത്.
കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തിൽനിന്ന് കൊല്ലത്തെ ബി.ജെ.പി യോഗ സ്ഥലത്തേക്കുള്ള യാത്രക്കിടെ ശനിയാഴ്ച ഉച്ചക്ക് നീണ്ടകരക്ക് സമീപത്തുവെച്ചായിരുന്നു സംഭവം. മർദനമേറ്റ പൊലീസ് ഉദ്യോഗസ്ഥൻ സംഭവം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ കൊല്ലം സ്പെഷൽ ബ്രാഞ്ചും കേന്ദ്ര ഇന്റലിജൻസും സി.ആർ.പി.എഫും അന്വേഷണം നടത്തുന്നുണ്ട്.
തിരുവനന്തപുരം എ.ആർ ക്യാമ്പ് ഉദ്യോഗസ്ഥനായതിനാൽ ക്യാമ്പ് കമാൻഡൻഡിനെയും പരാതി അറിയിച്ചു. ഇതിന്റെ റിപ്പോർട്ട് സംഭവം നടന്ന കൊല്ലത്തേക്ക് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

