
സാധ്യത പട്ടികയുമായി മുല്ലപ്പള്ളിയും ചെന്നിത്തലയും ഡൽഹിയിൽ; യു.ഡി.എഫിൽ തർക്കങ്ങൾ ബാക്കി
text_fieldsതിരുവനന്തപുരം/ന്യൂഡൽഹി: പതിവുപോലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ശ്രദ്ധാകേന്ദ്രം ഇനി ഡൽഹി. സാധ്യത പട്ടികയുമായി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഡൽഹിയിലെത്തി. ഉമ്മൻ ചാണ്ടി തിങ്കളാഴ്ച എത്തും.
കൂട്ടിയും കിഴിച്ചും ഇനി അന്തിമ തീരുമാനമെടുക്കുക ഹൈകമാൻഡാകും. യു.ഡി.എഫിൽ മുസ്ലിം ലീഗുമായും കേരള കോൺഗ്രസ് ജോസഫുമായും ചില്ലറ തർക്കങ്ങൾ ബാക്കിയാണ്. ബേപ്പൂരിന് പകരം പേരാമ്പ്ര വേണമെന്ന നിലപാടിലാണ് മുസ്ലിം ലീഗ്. ജോസഫിനാണോ ലീഗിനാണോ പേരാമ്പ്ര എന്ന കാര്യത്തിൽ ധാരണ ബാക്കിയാണ്.
മൂവാറ്റുപുഴക്കായി ജോസഫ് ഗ്രൂപ് കിണഞ്ഞ് ശ്രമിെച്ചങ്കിലും കോൺഗ്രസ് വഴങ്ങിയിട്ടില്ല. ശേഷിക്കുന്നവ കൂടി പരിഹരിച്ച് എത്രയും പെെട്ടന്ന് സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് ശ്രമം. പത്ത് സീറ്റ് ജോസഫിന് ലഭിക്കും. ഒന്നുകൂടി വേണമെന്ന നിലപാടിലാണവർ.
ലീഗിന് പുതുതായി നൽകുന്ന മൂന്ന് സീറ്റുകളിലും അന്തിമ ധാരണ ആയിട്ടില്ല. ആദ്യഘട്ട പട്ടിക ബുധനാഴ്ചയോടെ പുറത്തുവിടാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
30 മണ്ഡലങ്ങളിൽ ഒറ്റപ്പേരാണുള്ളത്. മറ്റിടങ്ങളിൽ സാധ്യത പട്ടികയാണ്. വിജയ സാധ്യതയുള്ളവരെയാകും പരിഗണിക്കുകയെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
