Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേതാക്കളുടെ സമ്മർദം; ബത്തേരിയിൽ സതീശൻ അനുകൂല റാലി പിൻവലിച്ചു

text_fields
bookmark_border
VD Satheesan
cancel
camera_alt

വി.ഡി. സതീശൻ

സുൽത്താൻ ബത്തേരി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള നിർണായക ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ നേതാക്കളുടെ സമ്മർദത്തെ തുടർന്ന് ബത്തേരിയിൽ വി.ഡി. സതീശൻ അനുകൂല റാലി പിൻവലിച്ചു. നേരത്തെ ദുരന്തം സംഭവിച്ച ചൂരലമയിൽ സതീശൻ അനുകൂലികൾ പ്രകടനം നടത്താനും ബത്തേരിയിൽ ഒരുകൂട്ടം കോൺഗ്രസ് പ്രവർത്തകർ ഉപവാസം നടത്താനും തീരുമാനിച്ചിരുന്നു. ഇതെല്ലം തന്നെ നേതാക്കളുടെ കടുത്ത സമ്മർദത്തെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.

പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ നടക്കുന്ന ഓരോ പ്രതിഷേധങ്ങളും ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കുമെന്നതിൽ സംശയമില്ല. ഈ സാഹചര്യത്തിലാണ് മുതിർന്ന നേതാക്കൾ ഇടപ്പെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. നിരീക്ഷണ സംഘത്തിൽ നിന്നും പുറത്തായ മുഖ്യമന്ത്രി അനുകൂല പട്ടികയിൽ നിയുകത ബത്തേരി എം.ൽ.എ. ഐ.സി. ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ കെ.സി. വേണുഗോപാലിന് നൽകിയ പിന്തുണയും മണ്ഡലത്തിൽ വലിയ ചർച്ചക്ക് വഴിവെച്ചിട്ടുണ്ട്.

അതേസമയം, ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ കെ.സി വേണുഗോപാലിനാണെന്ന് കേന്ദ്ര നിരീക്ഷകർ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ ആരംഭിച്ച കൂടിക്കാഴ്ചയിലാണ് നിരീക്ഷകർ റിപ്പോർട്ട് സമർപ്പിച്ചത്. ചർച്ച ഇപ്പോഴും പുരഗമിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pro Satheesan rally in Bathery withdrawn
Next Story