Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മാധ്യമം’...

‘മാധ്യമം’ ഫോ​േട്ടാഗ്രാഫ​െറ ഹർത്താൽ അനുകൂലികൾ കൈയേറ്റം ചെയ്​തു

text_fields
bookmark_border
‘മാധ്യമം’ ഫോ​േട്ടാഗ്രാഫ​െറ ഹർത്താൽ അനുകൂലികൾ കൈയേറ്റം ചെയ്​തു
cancel

തൃശൂർ: ‘മാധ്യമം’ തൃശൂർ ബ്യൂറോയിലെ ഫോ​േട്ടാഗ്രാഫർ ജോൺസൺ ചിറയത്തിനു നേരെ ഹർത്താൽ അനുകൂലികളുടെ ആക്രമണം. തൃശ ൂർ നടുവിലാലിൽ വെച്ചാണ്​ ആക്രമണമുണ്ടായത്​. ഹർത്താൽ അനുകൂലികൾ അദ്ദേഹത്തെ ​കൈയേറ്റം ചെയ്യുകയും കാമറ പിടിച്ചെടു ത്ത്​ നിലത്തടിച്ച്​ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്​തു.

നടുവിലാലിൽ ട്രാഫിക്​ മീഡിയനുകളും മറ്റ്​ രാഷ്​ട്രീയ പാർട്ടികളുടെ ബോർഡുകളും നശിപ്പിക്കുന്നതി​​​​​​​െൻറ ചിത്രമെടുത്തതാണ്​ അക്രമികളെ പ്രകോപിപ്പിച്ചത്​. ആ​ക്രമത്തിൽ ജോൺസ​​​​​​​െൻറ ഫോൺ തകർന്നു. ട്രാഫിക്​ മീഡിയനുകൾ തകർത്ത പ്രവർത്തകർക്കു നേരെ പൊലീസ്​ ലാത്തി വീശി.

ഹർത്താലി​​​​​​​െൻറ മറവിൽ സംഘ്​പരിവാർ പ്രവർത്തകർ വ്യാപകമായി അക്രമമഴിച്ചു വിട്ടിരിക്കുകയാണ്​. കടകൾക്കു നേരെയും വാഹനങ്ങൾക്കു നേരെയും പലയിടങ്ങളിലും അക്രമമുണ്ടാകുന്നുണ്ട്​​. പല സ്​ഥലങ്ങളിലും പൊലീസ്​ നിഷ്​ക്രിയരാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newshartal violencehartalaBJP
News Summary - pro hartal protesters attacked madhyamam photographer -kerala news
Next Story