ബി.ജെ.പി ജനസമ്പര്‍ക്ക പരിപാടിയിൽ കുടുങ്ങി നേതാക്കൾ
text_fieldsതിരുവനന്തപുരം: പൗരത്വ നിയമത്തെക്കുറിച്ച് ബോധവത്കരണം ലക്ഷ്യമിട്ട് ബി.ജെ.പി സംസ് ഥാനത്ത് സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടിയിൽ കുടുങ്ങി വിവിധ രാഷ്ട്രീയ, സാമു ദായിക നേതാക്കൾ. ബി.ജെ.പി പ്രചാരണത്തിൽ വെട്ടിലായ പലരും നിയമനടപടികളിലേക്ക് നീങ ്ങാനുള്ള ഒരുക്കത്തിലാണ്.
ആദ്യഘട്ടത്തിൽ സമൂഹത്തിലെ പ്രമുഖരുടെ വീടുകളിൽ എത്തി ലഘുലേഖകൾ കൈമാറിയുള്ള പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്. പിന്നാലെ, ഇത്തരത്തിൽ ലഘുലേഖകൾ കൈമാറുന്നതിെൻറ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ ഉൾപ്പെടെ പ്രചരിപ്പിക്കുകയാണ്.
തങ്ങൾ പറഞ്ഞ കാര്യങ്ങൾ ഇൗ പ്രമുഖർ അംഗീകരിച്ചെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ഇതാണ് പല രാഷ്ട്രീയ-സാമുദായിക േനതാക്കളെയും കുടുക്കിയത്. ഇടത് സ്വതന്ത്രനും കൊടുവള്ളി എം.എൽ.എയുമായ കാരാട്ട് റസാഖ്, സമസ്ത നേതാവ് അബ്ദുറഹ്മാൻ ബാഖവി, എസ്.വൈ.എസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി, സാഹിത്യകാരന് ജോര്‍ജ് ഓണക്കൂര്‍ എന്നിങ്ങനെ നീളുകയാണ് ബി.ജെ.പിയുടെ പരിപാടി മൂലം വെട്ടിലായവരുടെ പട്ടിക.
ബി.ജെ.പിക്കാര്ക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതോടെ പല നേതാക്കൾക്കുമെതിരെ സംഘടനകൾ അച്ചടക്കനടപടിയും ആരംഭിച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെ തങ്ങൾക്കെതിരായ പ്രചാരണങ്ങൾ പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പല നേതാക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
