'ദ കിങ്ങി'ലെ മമ്മൂട്ടിയുടെ ഡയലോഗ് ഓർമിപ്പിച്ച് പ്രിയങ്കയുടെ പ്രസംഗം; സമൂഹമാധ്യമങ്ങളിൽ വൈറൽ-VIDEO
text_fieldsകടപ്പാട്: ഫിനാഷ്യൽ എക്സ്പ്രസ്
ഷാജി കൈലാസിന്‍റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തിയ ദ കിങ്ങിലെ ഡയലോഗുകളെല്ലാം മലയാളിക്ക് കാണാ പാഠമാണ്. ഇന്ന് മലയാളികൾ ഒരിക്കൽ കൂടി കിങ്ങിലെ ഡയലോഗ് ഓർത്തു. പ്രിയങ്ക ഗാന്ധിയുടെ പ്രസംഗമാണ് മമ്മൂട്ടിയുടെ ഡയലോഗ് വീണ്ടും ഓർമിക്കുന്നതിന് ഇടയാക്കിയത്.
കേരളത്തിന് എന്താണ് വേണ്ടതെന്നും മറ്റാരെക്കാളും നിങ്ങൾക്ക് അറിയാം. ഹോണസ്റ്റി ഉണ്ടാവണം. ക്വാളിറ്റി ആന്‍റ് പ്രോസ്പിരിറ്റി ഉണ്ടാവണം. സെൻസിറ്റിവിറ്റി ഉണ്ടാവണം- ഇങ്ങനെ മലയാളവും ഇംഗ്ലീഷും കലർത്തി പ്രസംഗവുമായി വേദിയിൽ പ്രിയങ്ക കത്തികയറിയപ്പോൾ നിറഞ്ഞ കൈയടിക്കൊപ്പം സദസിലുണ്ടായിരുന്നവർ ഒാർത്തത് ദ കിങ്ങിലെ മമ്മൂട്ടിയുടെ ഡയലോഗ് തന്നെയാവും.
പ്രസംഗത്തിന് ശേഷം ദ കിങ്ങിലെ തേവള്ളി പറമ്പിൽ ജോസഫ് അലക്സിന്റെ പശ്ചാത്തല സംഗീതവും ചേർത്ത് പ്രിയങ്കയുടെ പ്രസംഗം വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

