Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right''ഞാനെടുത്തുനടന്ന...

''ഞാനെടുത്തുനടന്ന അനിയത്തിക്കുട്ടി'' ; പ്രിയങ്കയുടെ നേട്ടത്തിൽ അഭിമാനത്തോടെ ജ്യേഷ്​ഠൻ

text_fields
bookmark_border
ഞാനെടുത്തുനടന്ന അനിയത്തിക്കുട്ടി ; പ്രിയങ്കയുടെ നേട്ടത്തിൽ അഭിമാനത്തോടെ ജ്യേഷ്​ഠൻ
cancel
camera_alt

പ്രി​യ​ങ്ക​യും ജ​സീ​ന്ത ആ​ർ​ഡേ​നും ന്യൂ​സി​ല​ൻ​ഡി​ൽ ഓ​ണാ​ഘോ​ഷ​ത്തി​ൽ

കൊച്ചി: 'കുഞ്ഞുന്നാളിൽ എ​െൻറ ചുമലിലേറി നടന്ന അനിയത്തിക്കുട്ടിയാണ്. അന്നേ പ്രിയങ്കക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള താൽപര്യം ഏറെയായിരുന്നു. ഇന്നവൾ വലിയൊരു നേട്ടത്തിൽ എത്തിനിൽക്കുമ്പോൾ സഹോദരനെന്ന നിലയിലുള്ള അഭിമാനവും സന്തോഷവും പറഞ്ഞറിയിക്കാനാവില്ല' -പറയുന്നത് ന്യൂസിലൻഡിൽ ജസീന്ത ആർഡേൻ മന്ത്രിസഭയിൽ അംഗമായി ചുമതലയേറ്റ മലയാളിയായ പ്രിയങ്ക രാധാകൃഷ്ണ​െൻറ പിതൃസഹോദരീപുത്രൻ ഡോ. അജയ് ഡി. നായർ.

ഇദ്ദേഹത്തിനും കുടുംബത്തിനും മാത്രമല്ല, ലോകമെങ്ങുമുള്ള മലയാളികൾക്ക് അഭിമാനം പകരുന്നതാണ് പ്രിയങ്കയുടെ പുതിയ വിജയപഥം. മന്ത്രിയായ പ്രിയങ്കയുടെ തറവാടുവീട് എറണാകുളം നോർത്ത് പറവൂരിലാണ്. തറവാട്ടിൽ ഇന്നാരുമില്ലെങ്കിലും, ഇങ്ങോട്ട് പ്രിയങ്ക വന്നിട്ട് വർഷങ്ങളേറെ കഴിഞ്ഞെങ്കിലും പറവൂരുകാർക്കും ഇത്​ അഭിമാനമാണ്​.

പ്രിയങ്കയുടെ അച്ഛൻ മാടവനപ്പറമ്പിൽ രാധാകൃഷ്ണ​െൻറ സഹോദരി വിജയലക്ഷ്മിയുടെ മകനാണ് ഡോ. അജയ്. സൗദി അറേബ്യയിൽ ഫിസിഷ്യനായ ഇദ്ദേഹവും ഭാര്യ ദീപയും മാവേലിക്കരയിലാണ് താമസം. 'ബാബുവമ്മാവനും അമ്മായി ഉഷയും ചെന്നൈയിലായിരുന്നു താമസം. ഒരുവർഷം മുമ്പാണ് അമ്മായി വിടപറഞ്ഞത്. പ്രിയങ്കയും സഹോദരി മാനവിയും ജനിച്ചത് ചെന്നൈയിലാണ്. ചെന്നൈയിലും സിംഗപ്പൂരിലുമെല്ലാമായിരുന്നു പഠിച്ചതും വളർന്നതുമെല്ലാം. മാനവി ഇപ്പോൾ കാനഡയിലും' -അദ്ദേഹത്തിെൻറ ഓർമകൾ പിറകോട്ടുപോയി.

മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വാട്​സ്​​ആപ്പിൽ അഭിനന്ദനം അറിയിച്ചിരുന്നു. എല്ലാ പിന്തുണയും നൽകണമെന്നാണ് മറുപടിയായി അറിയിച്ചത്. വാട്​സ്​​ആപ്​ ഗ്രൂപ്പുകളിലൂടെയും മറ്റും സമയം കിട്ടുമ്പോഴെല്ലാം ബന്ധപ്പെടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയങ്കയുടെ അച്ഛനെ ബാബുവമ്മാവൻ എന്നാണ് അജയ് വിളിച്ചിരുന്നത്.

ന്യൂ​സി​ല​ൻ​ഡി​ലെ വെ​ലി​ങ്ട​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ​െഡ​വ​ല​പ്മെൻറ​ൽ സ്​​റ്റ​ഡീ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​ശേ​ഷം പൊ​തു​രം​ഗ​ത്തി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​മാ​യി​രു​ന്ന ജെ​ന്നി സെ​യി​ൽ​സ​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ പ്രിയങ്ക​ ​പ്രധാ​ന​മ​ന്ത്രി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്ത് കൂ​ടി​യാ​ണ്. ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ൾ​ക്കി​ര​യാ​വു​ന്ന വ​നി​ത​ക​ൾ​ക്കും കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കും വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച അ​നു​ഭ​വ​സ​മ്പ​ത്തു​കൂ​ടി​യു​ണ്ട് ഈ 41കാരിക്ക്​. ക​ഴി​ഞ്ഞ വ​ർ​ഷം പ്രി​യ​ങ്ക ചെ​ന്നൈ​യി​ലെ​ത്തി​യി​രു​ന്നു.

സ്വ​ന്തം നാ​ടിെൻറ സം​സ്കാ​ര​വും ആ​ഘോ​ഷ​ങ്ങ​ളും പി​ന്തു​ട​രു​ന്ന പ്രി​യ​ങ്ക, ജീ​വി​ത​ത്തി​ലെ സ​ന്തോ​ഷ നി​മി​ഷ​ങ്ങ​ളെ​ല്ലാം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ക്കാ​റു​ണ്ട്. നമ്മുടെ നാട്ടുകാരിയായ ഒരാൾ ഇത്തരമൊരു വലിയ നേട്ടം കൈവരിച്ചതിൽ സന്തോഷമുണ്ടെന്ന് പറവൂർ എം.എൽ.എ വി.ഡി. സതീശൻ പറഞ്ഞു.

പറവൂർ ടൗണിനോടു ചേർന്ന് മൂകാംബി ക്ഷേത്രത്തിനടുത്താണ് ജയവിഹാർ എന്ന പ്രിയങ്കയുടെ തറവാട്. ഇവിടെ നിലവിൽ ആരും താമസിക്കുന്നില്ല. പിതൃസഹോദരി എറണാകുളം നഗരത്തിലാണ് താമസം.

Show Full Article
TAGS:priyanka radhakrishnan newzealand minister 
Next Story