Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ട് ദിവസത്തിനുള്ളിൽ വയനാട്ടിലെത്തുമെന്ന് പ്രിയങ്ക ഗാന്ധി

text_fields
bookmark_border
Priyanka Gandhi
cancel

ന്യൂഡൽഹി: രണ്ട് ദിവസത്തിനുള്ളിൽ വയനാട്ടിലെത്തുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങളുടെ വിജയമാണ് ഉണ്ടായത്. വലിയ അംഗീകാരമാണ് ലഭിച്ചതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങളുടെ സ്വപ്നങ്ങളും പോരാട്ടവും പാർലമെന്റിൽ എത്തിക്കും. അവരുടെ വാക്കായി പാർലമെന്റിൽ പ്രവർത്തിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

കേരളത്തിലെ യു.ഡി.എഫ് നേതാക്കളോടും പ്രവർത്തകരോടും നന്ദി പറയുകയാണ്. 12 മണിക്കൂർ വ​രെയുള്ള വിശ്രമമില്ലാത്ത കാമ്പയിനുകളിൽ എനിക്കൊപ്പം നിന്ന പ്രവർത്തകരോടും നന്ദി പറയുകയാണ്. തനിക്കൊപ്പം നിന്ന അമ്മക്കും റോബർട്ടിനും റൈഹാനും മിരായക്കും നന്ദി അറിയിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട്ടിൽ നിന്നും ജയിച്ച് കയറിയത്. എൽ.ഡി.എഫിന്റെ സത്യൻ മൊകേരി 2,09,906 വോട്ടുകളാണ് നേടിയത്. ബി.ജെ.പിയുടെ നവ്യ ഹരിദാസ് 1,09,202 വോട്ടുകളാണ് നേടിയത്. രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞതിനെ തുടർന്നാണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വന്നത്.

നേരത്തെ 3.6 ലക്ഷം വോട്ടുകൾക്കാണ് വയനാട്ടിൽ രാഹുൽ ഗാന്ധി വിജയിച്ചത്. രാഹുലിന്റെ നേട്ടത്തെ മറികടക്കുന്ന വിജയമാണ് പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലുണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Priyanka Gandhi to reach Wayanad in two days
Next Story