Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് ആശ്വാസവുമായി പ്രിയങ്ക

text_fields
bookmark_border
ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് ആശ്വാസവുമായി പ്രിയങ്ക
cancel

വൈത്തിരി: വയനാട് ജില്ലയിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് ആശ്വാസപ്രദമായ നടപടികൾ കൈക്കൊള്ളാൻ രാഹുൽഗാ ന്ധിയുമായി ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പുൽപള്ളിയിലെത്തിയ പ്രിയങ്കയെ കാണാൻ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബം എത്തിയിരുന്നു. ഇവരോടാണ് പ്രിയങ്ക ഇക്കാര്യം അറിയിച്ചത്.

പുൽപള്ളിയിലെത്തിയ പ്രിയങ്ക ഗാന്ധി ആദ്യം കണ്ടതും ഇവരെയായിരുന്നു. ഇവരുടെ പ്രയാസങ്ങൾ അനുഭാവപൂർവ്വം കേൾക്കാനും അവരുമായി സംസാരിക്കാനും പ്രിയങ്ക സമയം കണ്ടെത്തി. നടവയൽ ചീങ്ങോട് സ്വദേശിനി ശാന്ത, പുൽപള്ളി ഭൂതാനം സ്വദേശിനി ചന്ദ്രമതി, വാളവയാൽ സ്വദേശിനി അനിത ഈനിവരാണ് പ്രിയങ്കയെ കാണാൻ എത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Priyanka Gandhi at Pulpally-Kerala News
Next Story