Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിതാവിനെ കള്ളനെന്ന്​...

പിതാവിനെ കള്ളനെന്ന്​ വിളിച്ചയാളെ ആലിംഗനം ചെയ്യാൻ ധൈര്യം കാണിച്ച വ്യക്തിയാണ്​ രാഹുൽ ​ -പ്രിയങ്ക

text_fields
bookmark_border
priyanka-at-mananthavadi
cancel

മാനന്തവാടി:കഴിഞ്ഞ അഞ്ചു വർഷക്കാലം ബി.ജെ.പി സർക്കാർ ഇവിടുത്തെ കർഷകരെയും ആദിവാസികളേയും വഞ്ചിച്ചുകൊണ്ടിരിക്ക ുകയായിരുന്നുവെന്ന്​​ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. വയനാട്​ ലോക്​സഭ മണ്ഡലത്തിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്​ പ്രചരണങ്ങൾക്കായി മാനന്തവാടിയിൽ എത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി വാദ്ര.

വയനാട്ടിലെ സംസ്​ കാരവും ജീവിത രീതികളും കേരളത്തി​​​​​​​​​​​െൻറയും മറ്റ്​ രാജ്യങ്ങളുടെയും ജീവിത രീതികളുമായി എത്ര മനോഹരമായാണ് ​ ഇടകലർന്നിരിക്കുന്നതെന്ന്​ ആലോചിച്ച്​ വളരെയധികം സന്തോഷം തോന്നി. രണ്ട്​ മാസത്തോളമായി താൻ ഉത്തർപ്രദേശിൽ യാത്ര ചെയ്യുകയായിരുന്നു. വയനാട്ടിലെ കർഷകർക്കും ആദിവാസികൾക്കും എങ്ങനെയാണോ ഇവിടുത്തെ ഭൂമിയും സംസ്​കാരവും വന വുമായി ഇഴപിരിയാത്ത ബന്ധമുള്ളത്​, അതുപോലെ യു.പിയിലെ കർഷകർക്ക്​ അവരുടെ ഭൂമിയുമായും സംസ്​കാരവുമായും അഗാധമായ ഒര ു ബന്ധമാണുള്ളത്​. ഉത്തർപ്രദേശിലെ ഗോതമ്പ്​ പാടങ്ങൾ എനിക്കെത്ര മാത്രം സ്വന്തമാണോ അതുപോലെ വയനാടും എനിക്ക്​ സ്വന്തമാണ്​. ഈ രാജ്യത്തെ ഓരോ സംസ്​ഥാനവും എ​​​​​​​​​​​െൻറ സ്വന്തമാണ്​, എ​​​​​​​​​​​െൻറ രാജ്യത്തി​​​​​​​​​​​െൻറ ഭാഗമാണ്​ -പ്രിയങ്ക പറഞ്ഞു.

പ്രളയ സമയത്ത്​ കേന്ദ്രം കേരളത്തെ സഹായിച്ചില്ലെന്ന്​ പ്രിയങ്ക കുറ്റപ്പെടുത്തി. കോൺഗ്രസ്​ അധികാരത്തിലെത്തിയാൽ പന്ത്രണ്ടാം ക്ലാസ്​ വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും വയനാട്ടിലെ സംസ്​കാരത്തെ ബഹുമാനിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളായിരിക്കും മണ്ഡലത്തിൽ നടപ്പാക്കുകയെന്നും പ്രിയങ്ക വ്യക്തമാക്കി. കഴിഞ്ഞ പത്ത്​ വർഷമായി ത​​​​​​െൻറ സഹോദരൻ വ്യക്തിഹത്യ നേരിടുകയാണ്​. രാഹുൽ എന്താണോ അതി​​​​​​െൻറ വിപരീതമായാണ്​ ചിത്രീകരിക്കപ്പെട്ടത്​. മാതാവ്​ ​സോണിയ ഗാന്ധിയെ ആക്ഷേപിക്കുകയും രക്തസാക്ഷിയായ പിതാവിനെ കള്ളനെന്ന്​ വിളിക്കുകയും ചെയ്​തയാളെ ആലിംഗനം ചെയ്യാൻ ​ൈധര്യം കാണിച്ചയാളാണ്​ രാഹുൽ. രാഹുലി​​​​​​െൻറ കരങ്ങളിൽ വയനാട്ടുകാർ സുരക്ഷിതരായിരിക്കുമെന്നും വയനാട്ടുകരുടെ ക്ഷേമത്തിനായി രാഹുൽ എന്നും ഒപ്പമുണ്ടാകുമെന്നും പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ അഞ്ചു വർഷമായി ബി.ജെ.പി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന്​ പ്രിയങ്ക ആരോപിച്ചു. രാജ്യത്തി​​​​​​​െൻറ ഒരു ഭാഗം മറ്റൊന്നിൽ നിന്ന്​ വേറെയാണെന്നും, ഒന്ന്​ മറ്റൊന്നിനേക്കാൾ പ്രധാനപ്പെട്ടതെന്നും ബി.ജെ.പി പറയുന്നു. പക്ഷെ കോൺഗ്രസിന്​ ഈ വയനാടും, ഉത്തർപ്രദേശും ഈ രാജ്യത്തെ എല്ലാ സംസ്​ഥാനങ്ങളും എല്ലാ ഭാഗങ്ങളും ഹൃദയത്തി​​​​​​​​​​​െൻറ ഭാഗമാണ്​. നമ്മുടെ സ്വതന്ത്ര്യ സമര സേനാനികൾ ഈ രാജ്യത്തിന്​ സ്വതന്ത്ര്യം ലഭിക്കുന്നതിനായി ജീവൻ നൽകി. നമ്മൾക്ക്​ ഒാരോരുത്തർക്കും നമ്മുടെ വ്യത്യസ്​തമായ ചിന്താധാരകളും ആശയങ്ങളുമായി സ്​നേഹത്തോ​യെും സഹവർത്തിത്തത്തോടെയും കഴിയാനാകുന്ന ഒരു രാജ്യത്തിന്​ വേണ്ടിയാണ്​ അവർ ജീവൻ നൽകിയത്​. ഈ രാജ്യത്തെ ജനങ്ങൾക്ക്​ അധികാരം കിട്ടുന്നതിന്​ വേണ്ടിയാണെന്നും പ്രിയങ്ക പറഞ്ഞു.

അധികാരത്തിലേറിയ നിമിഷം മുതൽ ബി.ജെ.പി സർക്കാർ രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്​ . കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന്​ അവർ​ വാഗ്​ദാനം നൽകി. എല്ലാ വർഷവും രണ്ട്​ കോടി തൊഴിലവസരങ്ങൾ സൃഷ്​ടിക്കുമെന്ന്​ യുവാക്കൾക്ക്​ വാഗ്​ദാനം നൽകി. 15 ലക്ഷം രൂപ ഓരോരുത്തരുടേയും ബാങ്ക്​ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന്​ ജനങ്ങൾക്ക്​ വാഗ്​ദാനം നൽകി. എന്നാൽ അധികാരത്തിലേറിയപ്പോൾ അധികാരം നൽകിയ ജനത്തെ ബി.ജെ.പി സർക്കാർ മറന്നു. അധികാരം തങ്ങൾക്കുള്ളതാണെന്നും ഈ രാജ്യത്തെ ജനങ്ങൾക്കുള്ളതല്ലെന്നും ബി.ജെ.പി ചിന്തിക്കാൻ തുടങ്ങിയെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

രാഹുൽഗാന്ധിക്ക്​ വോട്ടഭ്യർത്ഥിക്കുന്നതിനാണ്​ പ്രിയങ്ക കേരളത്തിലെത്തിയത്​. നേരത്തേ മണ്ഡലത്തിലെ യു.ഡി.എഫ്​ സ്​ഥാനാർഥിയായ സഹോദരൻ രാഹുൽ ഗാന്ധിക്കൊപ്പം നാമനിർദേശപത്രിക സമർപ്പണവേളയിൽ പ്രിയങ്കയുമെത്തിയിരുന്നു. മണ്ഡലത്തിൽ അഞ്ച്​ പരിപാടികളിൽ പ്രിയങ്ക പ​ങ്കെടുക്കും. രാവിലെ കണ്ണൂർ അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഹെലിക്കോപ്​റ്റർ മാർഗമാണ്​ വയനാട്ടിലെത്തിയത്​.

പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച സി.ആർ.പി.എഫ്​ ജവാൻ വസന്തകുമാറി​​​​​​​​​​​​​​​​​െൻറ കുടുംബത്തെ വാഴക്കണ്ടി കോളനിയിലെ തറവാട്ടു വീട്ടിൽ പ്രിയങ്ക സന്ദർശിക്കും. താഴേ മുട്ടിലിൽനിന്ന്​ തൃക്കൈപ്പറ്റ വാഴക്കണ്ടി കോളനിവരെ റോഡുമാർഗമായിരിക്കും പ്രിയങ്കയുടെ​ യാത്ര.

തുടർന്ന്​ പുൽപള്ളിയിൽ കർഷക സംഗമത്തിലും വയനാട്​ മണ്ഡലത്തിൽ ചുരത്തിന്​ താഴെയുള്ള നിയോജക മണ്ഡലങ്ങളിലെ പരിപാടികളിലും സംബന്ധിക്കും. ശേഷം നിലമ്പൂരിലേക്ക്​ പോകും. മൂന്ന്​ മണിക്ക്​ നിലമ്പൂരിൽ​ ജനങ്ങളുമായി സംവദിക്കും. തുടർന്ന്​ അരീക്കോടേക്ക്​ പോകുന്ന പ്രിയങ്ക അവിടെ പൊതുപരിപാടിയിൽ പ​ങ്കെടുക്കും. അതിനു ശേഷം അരീക്കോട്​ നിന്ന്​ താമസ സൗകര്യമൊരുക്കിയ വൈത്തിരിയിലേക്ക്​ പോവുകയും 22ന്​ തിങ്കളാഴ്​ച പ്രിയങ്ക ഡൽഹിയിലേക്ക്​ തിരിക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsmalayalam newspriyanaka gandhi vadra
News Summary - priyanka gandhi at Mananthavadi, wayanad -kerala news
Next Story