തൊമ്മൻകുത്തിൽനിന്ന് തോപ്പുംപടിയിലേക്ക് പ്രിയദർശിനി സർവിസ്
text_fieldsവണ്ണപ്പുറം: തൊമ്മൻകുത്തിൽ നിന്ന് എറണാകുളം തോപ്പും പടിയിലേക്ക് പ്രിയദർശിനി സർവിസ് തുടങ്ങി. ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണിന് കേരള കോൺഗ്രസ് ജേക്കബ് ഹൈ പവർ കമ്മിറ്റി അംഗവും തൊടുപുഴ ട്രാൻസ്പോർട് മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ അനിൽ പയ്യാനിക്കൽ നൽകിയ നിവേദനത്തെ തുടർന്നാണ് ബസ് സർവിസ് ആരംഭിച്ചത്. സി.എം.പി നേതാവും കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗവുമായ കെ.സുരേഷ് ബാബുവിന്റെ ഇടപെടലുകളും ബസ് സർവിസ് അനുവദിക്കുന്നതി സഹായകരമായി.
-ഇനി തൊടുപുഴയിൽ നിന്ന് തൊമ്മൻകുത്ത് നാരങ്ങാനം വഴി ഹൈറേഞ്ചിലേയ്ക്ക് ബസ് സർവിസ് തുടങ്ങുന്നതിനു നടപടി വേണമെന്ന് ആവശ്യപ്പെട്ട് ചീഫ് വിപ്പിനെയും ഗതാഗത വകുപ്പ് മന്ത്രിയെയും സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പുതിയ സർവിസിന് തൊമ്മൻകുത്ത് കവലയിൽ പഞ്ചായത്തംഗം ഷൈനി ജോയിയുടെ നേതൃത്തിൽ സ്വീകരണം നൽകി. അബു എബ്രഹാം, ബിബിൻ അഗസ്റ്റിൻ, ജോണി കണ്ടത്തിൻ കുടി, അബ്ബാസ് റാവുത്തർ, മുമ്മദ് ഹുസൈൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

