Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രിയദർശിനി: യാത്രക്കാരുടെ എണ്ണത്തിൽ 50.10 ശതമാനം വർധനയെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്

text_fields
bookmark_border
കലക്ഷൻ 50 ശതമാനം കുറഞ്ഞെന്ന്​ സ്വകാര്യ ബസുടമകൾ
Priyadarshini
cancel
camera_alt

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി ആരംഭിച്ച ശേഷം കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ 50.10 ശതമാനത്തിന്‍റെ വർധനവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. 2025 ജൂൺ 15 മുതൽ ജൂലൈ 14 വരെ ഓർഡിനറി യാത്രകൾ 3.83 കോടി ആയിരുന്നത് പദ്ധതി നടപ്പാക്കിയ ശേഷമുള്ള സമാന കാലയളവിൽ (2026 ജൂൺ 15 - ജൂലൈ 14) 5.75 കോടിയായി ഉയർന്നു. ആകെ നടത്തിയ യാത്രകളുടെയോ ഇഷ്യൂ ചെയ്ത ടിക്കറ്റുകളുടെയോ എണ്ണം അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്കെന്ന് കെ. പദ്മകുമാർ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

2026ലെ പഠന കാലയളവിൽ രേഖപ്പെടുത്തിയ ആകെ ഓർഡിനറി യാത്രകളിൽ 3.81 കോടിയും (ഏകദേശം 66.24 ശതമാനം) പ്രിയദർശിനി പദ്ധതി പ്രകാരമുള്ള സൗജന്യ യാത്രകളാണ്. ശേഷിക്കുന്ന 1.94 കോടി യാത്രകൾ (33.76 ശതമാനം) സാധാരണ ടിക്കറ്റ് നൽകിയുള്ളതും. 30 ദിവസത്തെ ഈ സൗജന്യ യാത്രകളുടെ ആകെ അനുമാന ടിക്കറ്റ് മൂല്യം ഏകദേശം 81.29 കോടി രൂപയാണ്. ഒരു സൗജന്യ യാത്രയുടെ ശരാശരി മൂല്യം 21.33 രൂപയായാണ് കണക്കാക്കുന്നത്. ഏറ്റവും കുറഞ്ഞ ശരാശരി മൂല്യം രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ് (17.53 രൂപ). ഏറ്റവും ഉയർന്ന ശരാശരി മൂല്യം രേഖപ്പെടുത്തിയത് മലപ്പുറത്തും (31.80 രൂപ). ഉയർന്ന ശരാശരി മൂല്യം കാണിക്കുന്നത് കൂടുതൽ ദൂരത്തേക്ക് യാത്ര ചെയ്തു എന്നതാണ്.

ഓർഡിനറി യാത്രക്കാരുടെ എണ്ണം 50.10 ശതമാനം വർധിച്ചെങ്കിലും അതിനനുസരിച്ച് കെ.എസ്.ആർ.ടി.സി ബസുകൾ ഓടിയ ദൂരത്തിൽ വലിയ മാറ്റമുണ്ടായിട്ടില്ല. 2025ലെ സമാന കാലയളവിൽ ഓർഡിനറി സർവിസ് കിലോമീറ്ററുകൾ 1.82 കോടി (1,82,84,055.5) കിലോമീറ്റർ ആയിരുന്ന സ്ഥാനത്ത് 2026ൽ ഇത് 1.95 കോടിയായി (1,95,36,547.50) മാത്രമാണ് ഉയർന്നത്.

കലക്ഷൻ 50 ശതമാനം കുറഞ്ഞെന്ന്​ സ്വകാര്യ ബസുടമകൾ

തി​രു​വ​ന​ന്ത​പു​രം: പ്രി​യ​ദ​ർ​​ശി​നി വ​ന്ന ശേ​ഷം ത​ങ്ങ​ളു​ടെ പ്ര​തി​ദി​ന ടി​ക്ക​റ്റ് ക​ല​ക്ഷ​നി​ൽ 10 മു​ത​ൽ 50 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​യെ​ന്ന്​ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​താ​യി​ വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ർ​ട്ട്. പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് സ്വ​കാ​ര്യ ബ​സു​ക​ളി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രി​ൽ വ​ലി​യൊ​രു പ​ങ്ക് സ്ത്രീ​ക​ളാ​യി​രു​ന്നു. സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ച​തോ​ടെ വ​ലി​യ തോ​തി​ൽ സ്ത്രീ ​യാ​ത്ര​ക്കാ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലേ​ക്ക് മാ​റി.

കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​രു​മി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ സ്വ​കാ​ര്യ ബ​സു​ക​ളി​ലെ മ​റ്റ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ണ്ടാ​യി. റൂ​ട്ടും ജി​ല്ല​യും അ​നു​സ​രി​ച്ച് ഓ​രോ ബ​സി​നും പ്ര​തി​ദി​നം 500 മു​ത​ൽ 3,500 രൂ​പ വ​രെ ക​ല​ക്ഷ​നി​ൽ കു​റ​വു​ണ്ടാ​യ​താ​യി ബ​സു​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലൂ​ടെ സ​ർ​വി​സ് ന​ട​ത്തു​ന്ന 250 മു​ത​ൽ 300 കി​ലോ​മീ​റ്റ​ർ വ​രെ​യു​ള്ള ദീ​ർ​ഘ​ദൂ​ര റൂ​ട്ടു​ക​ളി​ലെ സ്വ​കാ​ര്യ ബ​സു​ക​ളെ​യാ​ണ് പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ ബാ​ധി​ച്ച​ത്.

ഇ​ത്ത​രം റൂ​ട്ടു​ക​ളി​ൽ പ്ര​തി​ദി​നം 2,000 മു​ത​ൽ 4,000 വ​രെ​യും ചി​ല പ്ര​ത്യേ​ക കേ​സു​ക​ളി​ൽ 5,000 വ​രെ​യും ന​ഷ്ടം നേ​രി​ടു​ന്ന​താ​യി ബ​സു​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ബ​സു​ട​മ​ക​ൾ ഉ​ന്ന​യി​ച്ച ന​ഷ്ട​ത്തി​ന്റെ ക​ണ​ക്കു​ക​ൾ പ്ര​ധാ​ന​മാ​യും അ​വ​രു​ടെ നി​വേ​ദ​ന​ങ്ങ​ളെ​യും എ​ഴു​തി​ന​ൽ​കി​യ പ്ര​സ്താ​വ​ന​ക​ളെ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കൃ​ത്യ​വും ശാ​സ്ത്രീ​യ​വു​മാ​യ ഇ​ല​ക്ട്രോ​ണി​ക് ടി​ക്ക​റ്റി​ങ്​ രീ​തി​ക​ളോ ഓ​ഡി​റ്റ് ചെ​യ്ത രേ​ഖ​ക​ളോ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ക​ണ​ക്കു​ക​ൾ സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും സ​മി​തി റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSRTC Ordinary Passengers Increase by 50.10% Post Priyadarshini Scheme: Expert Panel Report
Next Story