Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രിയദർശിനി ബസിൽ തർക്കവും വാക്കേറ്റവും ഒടുവിൽ പൊലീസ് സ്റ്റേഷനിലും

text_fields
bookmark_border
പ്രിയദർശിനി ബസിൽ തർക്കവും വാക്കേറ്റവും ഒടുവിൽ പൊലീസ് സ്റ്റേഷനിലും
cancel

കോഴിക്കോട്: കോഴിക്കോട്-സുൽത്താൻബത്തേരി കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ തർക്കവും വാക്കേറ്റവും. ബസ് മാറി കയറിയ യാത്രക്കാരായ സ്ത്രീകളും ബസ് ജീവനക്കാരും തമ്മിലാണ് സ്റ്റോപ്പിനെച്ചൊല്ലി തര്‍ക്കമുണ്ടായത്. കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. കോഴിക്കോട് കെ.എസ്‌.ആര്‍.ടി.സി ടെര്‍മിനലില്‍നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ പുറപ്പെട്ട ബസിലാണ് തർക്കമുണ്ടായത്. ബസ് നിർത്തണമെന്ന ആവശ്യപ്പെട്ടായിരുന്നു തർക്കം.

മാവൂര്‍ റോഡില്‍നിന്ന് മൂന്നു സ്ത്രീകള്‍ ബസിൽ കയറി. ഇവര്‍ക്കു പോകേണ്ടിയിരുന്നത് മലാപ്പറമ്പിലേക്കായിരുന്നു. എന്നാൽ ബസ് മെഡിക്കല്‍ കോളജ് വഴിയാണ് പോകുന്നതെന്ന് കണ്ടക്ടര്‍ പറഞ്ഞു. ഉടനെ ബസ് നിര്‍ത്തണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിൽ കലാശിച്ചത്. എന്നാല്‍, ടൗണ്‍ ടു ടൗണ്‍ ബസായതിനാല്‍ എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്താന്‍ പറ്റില്ലെന്ന് വനിതാ കണ്ടക്ടര്‍ പറഞ്ഞതോടെ സ്ത്രീകള്‍ ബഹളം വെച്ചു. വനിതാ കണ്ടക്ടറാണ് ബസിലുണ്ടായിരുന്നത്. ബസിലാണെങ്കില്‍ സ്ത്രീ യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ബസ് കോവൂര്‍ എത്തിയതോടെ സ്ത്രീകള്‍ ബെല്ല് വലിച്ചു പൊട്ടിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലേക്ക് ബസ് മാറ്റുകയായിരുന്നു.

ബസിൽ ബഹളമുണ്ടാക്കുകയും ബെല്ല് തകര്‍ക്കുകയും ചെയ്തുവെന്നാണ് കണ്ടക്ടറുടെ പരാതിയിൽ മൂന്നു സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ വനിതാ കണ്ടക്ടര്‍ പരാതി നൽകി. സംഭവം നടന്നത് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറുമെന്നും മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Argument and verbal altercation on Priyadarshini bus finally ends up at the police station
Next Story