Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗജന്യത്തോടെ തിരക്ക്...

സൗജന്യത്തോടെ തിരക്ക് കൂടി; കെ.എസ്.ആർ.ടി.സിയിൽ അപകടയാത്ര

text_fields
bookmark_border
സൗജന്യത്തോടെ തിരക്ക് കൂടി; കെ.എസ്.ആർ.ടി.സിയിൽ അപകടയാത്ര
cancel

മ​ല​പ്പു​റം: മ​ല​യോ​ര റൂ​ട്ടു​ക​ളി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ സു​ര​ക്ഷ​പ​രി​ധി ലം​ഘി​ച്ച് ഇ​ര​ട്ടി​യോ​ളം യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ച് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത് പ​തി​വാ​കു​ന്നു. സു​ര​ക്ഷ​പ​രി​ധി 64 ആ​ണെ​ങ്കി​ലും പ്രി​യ​ദ​ർ​ശി​നി സ​ർ​വി​സു​ക​ൾ വ​ന്ന​തോ​ടെ 120ല​ധി​കം പേ​രെ ക​യ​റ്റേ​ണ്ട അ​വ​സ്ഥ​യാ​ണ് പ​ല ബ​സു​ക​ളി​ലും.

15 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ബ​സു​ക​ൾ വീ​തി കു​റ​ഞ്ഞ മ​ല​യോ​ര റോ​ഡു​ക​ളി​ലൂ​ടെ ഇ​ത്ത​ര​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. മ​ല​ക്ക​പ്പാ​റ, നെ​ല്ലി​യാ​മ്പ​തി, മൂ​ന്നാ​ർ, ഗ​വി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം റോ​ഡു​ക​ളു​ടെ വീ​തി​ക്കു​റ​വും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തും ബ​സു​ക​ളെ ബാ​ധി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 7.55 ന് ​ചാ​ല​ക്കു​ടി​യി​ൽ നി​ന്ന് മ​ല​ക്ക​പ്പാ​റ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ആ​ർ.​എ​ൻ.​ഇ 276 ന​മ്പ​ർ ബ​സി​ൽ ചാ​ല​ക്കു​ടി സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ത​ന്നെ 95 ല​ധി​കം പേ​ർ ക​യ​റി​യി​രു​ന്നു. തു​ട​ർ​ന്ന് സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​യെ​ത്തി​യ​പ്പോ​ൾ വീ​ണ്ടും ആ​ളു​ക​ൾ ക​യ​റി​യ​തോ​ടെ 120 ല​ധി​കം യാ​ത്ര​ക്കാ​രു​മാ​യാ​ണ് സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

മോ​ട്ടോ​ർ വാ​ഹ​ന ച​ട്ട പ്ര​കാ​രം 51 സീ​റ്റി​ങ്ങും 25 ശ​ത​മാ​നം സ്റ്റാ​ൻ​ഡി​ങ്ങു​മു​ൾ​പ്പെ​ടെ പ​ര​മാ​വ​ധി 64 പേ​ർ​ക്ക് മാ​ത്രം യാ​ത്ര ചെ​യ്യാ​വു​ന്നി​ട​ത്താ​ണി​ത്. ദു​ർ​ഘ​ട​മാ​യ മ​ല​യോ​ര പാ​ത​യി​ലൂ​ടെ അ​മി​ത​ഭാ​രം ക​യ​റ്റി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് വ​ൻ ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാം. കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ റോ​ഡി​ന്റെ വ​ശ​ങ്ങ​ൾ ഇ​ടി​യാ​നും വ​ണ്ടി തെ​ന്നി​മാ​റാ​നു​മു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും ഇ​ത് ഗു​രു​ത​ര സു​ര​ക്ഷ വീ​ഴ്ച​യാ​ണെ​ന്നും കാ​ണി​ച്ച് സ്വ​ത​ന്ത്ര ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഗ​താ​ഗ​ത​മ​ന്ത്രി​ക്കും കെ.​എ​സ്.​ആ​ർ.​ടി.​സി സി ​എം.​ഡി​ക്കും ക​ത്ത് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongestionKSRTC BusIncreasedDangerous journeyFree Travel For WomenPriyadarshini
News Summary - Free travel increases congestion; Accident on KSRTC
Next Story