Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വകാര്യ സർവകലാശാല ബില്ല് : സെലക്‌ട് കമ്മിറ്റിക്ക് അയക്കണമെന്ന് വി.എം. സുധീരൻ

text_fields
bookmark_border
സ്വകാര്യ സർവകലാശാല ബില്ല് : സെലക്‌ട് കമ്മിറ്റിക്ക് അയക്കണമെന്ന് വി.എം. സുധീരൻ
cancel

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ല് സെലക്‌ട് കമ്മിറ്റിക്ക് അയക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിറണായി വിജയന് കത്തയച്ചു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻറെ പ്രഖ്യാപിത നയത്തിൽനിന്നുള്ള വ്യതിയാനത്തിന്റെ ഭാഗമായി സ്വകാര്യ സർവകലാശാലകൾക്ക് കളമൊരുക്കുന്ന ബില്ലുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്ന് കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയെ വാണിജ്യവൽക്കരിക്കാനുള്ള സാഹചര്യം ഒരു കാരണവശാലും ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

കേരളത്തിന് പുറത്ത് നിലവിലുള്ള സ്വകാര്യ സർവകലാശാലകളുടെ പ്രവർത്തനത്തിൽ പ്രകടമായികാണുന്ന ഗുണദോഷങ്ങളെക്കുറിച്ച് വിലയിരുത്തണം. അതോടൊപ്പം വിദ്യാഭ്യാസ വിദഗ്‌ധന്മാരുടേയും പൊതുസമൂഹത്തിന്റെ വിവിധ തലങ്ങളിൽപ്പെട്ടവരുടേയും അഭിപ്രായങ്ങൾ ആരായുകയും വേണം.ഇക്കാര്യങ്ങൾക്കായി ഈ ബില്ല് ഒരു സെലക്‌ട് കമ്മിറ്റിക്ക് റഫർ ചെയ്യുന്നതായിരിക്കും ഉചിതം. അതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ വി.എം. സുധീരൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Private University Bill: V M Sudheeran should be sent to the Select Committee.
Next Story