സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വസ്തു നികുതിയിളവ് ആവശ്യം തള്ളി
text_fieldsെകാച്ചി: സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ മേഖലക്കുള്ള വസ്തു നികുതിയിളവിന് തങ്ങളും അർഹരാണെന്ന് പ്രഖ്യാപിക്കണമെന്ന സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളുടെ ആവശ്യം ഹൈകോട തി തള്ളി. നികുതിയിളവ് വിവേചനപരമെന്ന് കാട്ടി നൽകിയ ഹരജികളാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ തള്ളിയത്. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ആക്ടുകളിൽ ക ൊണ്ടുവന്ന ഭേദഗതിയാണ് ഇവർ ചോദ്യം ചെയ്തത്.
സർക്കാർ, എയ്ഡഡ് മേഖലയെയും അൺഎയ്ഡഡ് മേഖലയെയും തമ്മിൽ വിവേചനപരമായി വേർതിരിച്ചാണ് ഭേദഗതി നടപ്പാക്കിയിരിക്കുന്നതെന്നായിരുന്നു ഹരജിക്കാരുടെ വാദം. 2009 ഒക്ടോബർ ഏഴ് വരെ അൺഎയ്ഡഡ് മേഖലക്കും നികുതി അടക്കേണ്ട ബാധ്യതയുണ്ടായിരുന്നില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, സമൂഹ നന്മ ലക്ഷ്യമിട്ട് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ട ബാധ്യതയുണ്ടെന്ന് സർക്കാർ വാദിച്ചു. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങൾ സാമ്പത്തിക താൽപര്യങ്ങളില്ലാതെ വിദ്യാഭ്യാസപരമായ ഉന്നമനം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവയാണ്.
എന്നാൽ, സ്വകാര്യ സ്ഥാപനങ്ങൾ സാമ്പത്തിക താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്. സർക്കാർ സഥാപനങ്ങളുടെ നികുതിയിളവിെൻറ ഗുണഭോക്താക്കൾ ജനമാണ്. സർക്കാർ ഓഡിറ്റിങ്ങിന് വിധേയമായാണ് ഇവക്ക് നികുതിയിളവ് അനുവദിക്കുന്നത്. താരതമ്യം അസാധ്യമായ രണ്ട് മേഖലകളാണ് ഇവയെന്നതിനാൽ നികുതിയിളവ് വിവേചനപരമല്ലെന്ന് വിലയിരുത്തിയ കോടതി ഹരജികൾ തള്ളി.
അതേസമയം, തദ്ദേശ സ്ഥാപനങ്ങൾ നൽകിയ അസസ്മെൻറ് ഓർഡറുകൾ, ഡിമാൻഡ് നോട്ടീസുകൾ, റവന്യൂ റിക്കവറി നടപടികൾ എന്നിവ ചോദ്യം ചെയ്യുന്ന ഹരജികൾ അനുവദിച്ചു. നികുതി നിർണയത്തിലെ അപാകതകൾക്കെതിരെ അപ്പേലറ്റ് അതോറിറ്റിയെ സമീപിക്കാം. അല്ലാത്തപക്ഷം നികുതിയും പലിശയും ഒരു മാസത്തിനകം അടക്കണമെന്ന് കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
