Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡ്യൂട്ടി സമയത്ത്​...

ഡ്യൂട്ടി സമയത്ത്​ സ്വാകാര്യ​ പ്രാക്​ടീസ്​ നടത്തിയ​​ ഡോക്​ടറെ ഡി.എം.ഒ പൊക്കി

text_fields
bookmark_border
doctor
cancel
മലപ്പുറം: ജോലി സമയത്ത്​ സ്വകാര്യ പ്രാക്​ടീസ്​ നടത്തിയ സർക്കാർ ഡോക്​ടർ പിടിയിൽ. മലപ്പുറം കോട്ടപ്പടി താലൂക് ക്​ ആശുപത്രിയിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. സക്കീന നടത്തിയ പരിശോധനയിലാണ്​ ഇദ്ദേഹം പിടിയിലായത്​.

കഴിഞ്ഞ ദ ിവസം ഉച്ചയോടെയാണ്​ ആശുപത്രിയുടെ പ്രവർത്തനവും ദൈനംദിനകാര്യങ്ങളും പരിശോധിക്കാൻ ഡി.എം.ഒ എത്തിയത്​. ഈ സമയത്ത്​ വാർഡിലും അത്യാഹിത വിഭാഗത്തിലുമായി രണ്ടു​ ​ഡോക്​ടർമാർ വേണമെങ്കിലും അത്യാഹിത വിഭാഗത്തിൽ മാത്രമാണ്​ ആളുണ്ടായിരുന്നത്​. വാര്‍ഡിലെ രോഗികളുടെ ചുമതലയുള്ള ഡോക്ടർ സ്ഥലത്തില്ലാത്തതിനാൽ അന്വേഷിച്ചപ്പോൾ ആശുപത്രിക്ക്​ സമീപത്തെ ക്ലിനിക്കിൽ സ്വകാര്യ പ്രാക്​ടീസ്​ നടത്തുന്നത്​ ശ്രദ്ധയിൽപ്പെട്ടു​.

ഇതേതുടർന്ന്​ ഡി.എം.ഒ ആശുപത്രി സൂപ്രണ്ടിനോടും ഡോക്ടറോടും വിശദീകരണം ചോദിച്ചിട്ടുണ്ട്. വിദശീകരണം ലഭിച്ചശേഷം ആരോഗ്യവകുപ്പ്​ ഡയറക്​ടർക്ക്​ കൈമാറുമെന്നും അവരാണ്​ നടപടി സ്വീകരിക്കേണ്ടതെന്നും ഡി.എം.ഒ പറഞ്ഞു. സൂപ്രണ്ടി​​െൻറ വിശദീകരണവും ആരോഗ്യവകുപ്പ് പരിശോധിക്കും. ഡി.എം.ഒ മറ്റു ചില പ്രശ്‌നങ്ങളും കണ്ടെത്തിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DUTY TIMEprivate practice
News Summary - private practice in duty time
Next Story