Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഴ്​സുമാർ മാർച്ച്​...

നഴ്​സുമാർ മാർച്ച്​ അഞ്ചു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്​ 

text_fields
bookmark_border
നഴ്​സുമാർ മാർച്ച്​ അഞ്ചു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്​ 
cancel

തൃ​ശൂർ: സംസ്ഥാനത്ത്​ സ്വകാര്യ ആശുപത്രിയിലെ നഴ്​സുമാർ മാർച്ച്​ അഞ്ചു മുതൽ അനിശ്ചിതകാലത്തേക്ക്​ പണിമുടക്കുന്നു. ആലപ്പുഴ ചേർത്തലയിലെ കെ.വി.എം ആശുപത്രിയിലെ നഴ്​സുമാരുടെ സമരത്തിനെ പിന്തുണച്ചാണ്​ സംസ്ഥാന വ്യാപക പണിമുടക്കിന്​ യുനൈറ്റഡ്​ നഴ്​സസ്​ അസോസിയേഷൻ ആഹ്വാനം ചെയ്​തിരിക്കുന്നത്​. 

2017 ജൂലൈയിൽ സമരത്തെ തുടർന്ന്​ മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ അധ്യക്ഷതയിൽ അംഗീകരിച്ച മിനിമം വേതനം എല്ലായിടത്തും ഉറപ്പു വരുത്തുക, സർക്കാർ പുതുക്കി നിശ്ചയിച്ച ശമ്പളപരിഷ്​കരണം നടപ്പാക്കുക, വീരകുമാർ കമ്മിറ്റി നിർദേശപ്രകാരമുള്ള മൂന്ന്​ ഷിഫ്​റ്റ്​ സ​മ്പ്രദായം എല്ലാ ആശുപത്രികളിലും  നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്​ നഴ്​സുമാരും ആശുപത്രി ജീവനക്കാരും ​പണിമുടക്കുന്നത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnurse strikesalary hikeprivate hospital
News Summary - Private nurse strike - Kerala news
Next Story