Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലെ സ്വകാര്യ...

കേരളത്തിലെ സ്വകാര്യ ​െമഡിക്കൽ കോളജുകളിൽ ​അന്യസംസ്​ഥാന വിദ്യാർഥികൾക്ക്​ അപേക്ഷിക്കാം

text_fields
bookmark_border
കേരളത്തിലെ സ്വകാര്യ ​െമഡിക്കൽ കോളജുകളിൽ  ​അന്യസംസ്​ഥാന വിദ്യാർഥികൾക്ക്​ അപേക്ഷിക്കാം
cancel
ന്യൂ​ഡ​ല്‍ഹി: കേ​ര​ള​ത്തി​ലെ 18 സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ 2150 സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന ് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ ​മെ​ന്ന്​ സു​പ്രീം​കോ​ട​തി. ഇ​തി​നാ​യി മേ​യ് 20വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ന്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​ണ്‍ട്ര ോ​ള​ര്‍ക്ക് ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്​‌​ഡെ, അ​ബ്​​ദു​ല്‍ ന​സീ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സു​പ്രീം​കോ​ട​തി ബെ​ഞ്ച്​ നി​ര്‍ദേ​ശം ന​ല്‍കി.

പ്ര​തി​വ​ര്‍ഷം അ​ഞ്ചു മു​ത​ല്‍ ആ​റു​ല​ക്ഷം വ​രെ ഫീ​സ് ഈ​ടാ​ക്കു​ന്ന സീ​റ്റു​ക​ളി​ൽ കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്രം പ്ര​വ​ശേ​നം അ​നു​വ​ദി​ക്കു​ന്ന ​സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​െൻറ കെ.​ഇ.​എ.​എം പ്രോ​സ്‌​പെ​ക്ട​സി​ലെ വ്യ​വ​സ്ഥ സു​പ്രീം​കോ​ട​തി താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. കേ​ര​ള സ​ർ​ക്കാ​റി​​െൻറ തീ​രു​മാ​ന​ത്തി​നെ​തി​രെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ്​ മാ​​നേ​ജ്​​മ​െൻറ്​ അ​സോ​സി​യേ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്​ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 2019 മാ​ര്‍ച്ച് 31 ആ​യി​രു​ന്നു. വി​ദ്യാ​ര്‍ഥി​ക്ക്​ ത​ങ്ങ​ളു​ടെ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മാ​ത്ര​മേ പ്ര​വേ​ശ​നം നേ​ടാ​നാ​വൂ​വെ​ന്ന സാ​ഹ​ച​ര്യം രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്ക്​ ഗു​ണം ചെ​യ്യി​ല്ലെ​ന്നാ​യി​രു​ന്നു മാ​നേ​ജ്‌​മ​െൻറ്​ അ​സോ​സി​യേ​ഷ​​െൻറ വാ​ദം. സം​സ്ഥാ​ന സ​ര്‍ക്കാ​ർ ഇൗ ​വാ​ദ​ത്തെ എ​തി​ർ​ത്തു​വെ​ങ്കി​ലും സു​പ്രീം​കോ​ട​തി അ​ത്​ ത​ള്ളി. ഹ​ര​ജി വി​ശ​ദ​മാ​യി വാ​ദം കേ​ള്‍ക്കു​ന്ന​തി​ന് ഒാ​ഗ​സ്​​റ്റ്​ ആ​ദ്യ​വാ​ര​ത്തി​ലേ​ക്ക് മാ​റ്റി. കോ​ട​തി മ​ധ്യ​വേ​ന​ല​വ​ധി​ക്ക്​ അ​ട​ക്കു​ന്ന​തി​നാ​ൽ ആ​വ​ശ്യാ​നു​സാ​രം ഹ​ര​ജി​ക്കാ​ര്‍ക്ക് അ​വ​ധി​ക്കാ​ല ബെ​ഞ്ചി​നെ സ​മീ​പി​ക്കാ​നും കോ​ട​തി അ​നു​മ​തി ന​ല്‍കി.

സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ്​ അ​സോ​സി​യേ​ഷ​നു​വേ​ണ്ടി അ​ഡ്വ. ശ്യാം ​ദി​വാ​ന്‍, അ​ഡ്വ. സു​ല്‍ഫി​ക്ക​ര്‍ അ​ലി എ​ന്നി​വ​രും സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നു​വേ​ണ്ടി അ​ഡ്വ. ജ​യ​ദീ​പ്​ ഗു​പ്​​ത​യും സ്​​റ്റാ​ൻ​ഡി​ങ്​​ കോ​ൺ​സ​ൽ അ​ഡ്വ. ജി. ​പ്ര​കാ​​ശും ഹാ​ജ​രാ​യി. അ​പേ​ക്ഷ സ്വീ​ക​രി​ച്ച ശേ​ഷം മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​വ​ന്നാ​ൽ അ​വ​ധി​ക്കാ​ല ബെ​ഞ്ചി​നെ സ​മീ​പി​ക്കു​മെ​ന്നാ​ണ്​ സ്വ​കാ​ര്യ മാ​നേ​ജ്​​മ​െൻറ്​ അ​ഭി​ഭാ​ഷ​ക​ർ ന​ൽ​കു​ന്ന സൂ​ച​ന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private medical college
News Summary - private medical college kerala
Next Story