Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rtpcr test
cancel
Homechevron_rightNewschevron_rightKeralachevron_rightആർ.ടി.പി.സി.ആർ...

ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക്​ കുറച്ചതിനെതിരെ സ്വകാര്യ ലാബുകൾ ഹൈകോടതിയിൽ

text_fields
bookmark_border

കൊച്ചി: കോവിഡ്​ -19 ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക്​ 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബുകൾ ഹൈകോടതിയിൽ. സർക്കാർ ഉത്തരവ്​ റദ്ദാക്കണമെന്നാണ്​ ലാബുകളുടെ ആവശ്യം.

അല്ലാത്തപക്ഷം സബ്​സഡി നൽകണം. സർക്കാർ ഉത്തരവ്​ ഐ.സി.എം.ആർ നിർദേശങ്ങൾക്ക്​ വിരുദ്ധമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. കേസ്​ കോടതി ചൊവ്വാഴ്ച പരിഗണിക്കും.

നേരത്തെ 1700 രൂപയായിരുന്നു ലാബുകൾ ഈടാക്കിയിരുന്നത്​. ഈ നിരക്ക്​ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്നതാണെന്ന പരാതി വ്യാപകമായിരുന്നു. സർക്കാർ ആശുപത്രികളിൽ കോവിഡ് പരിശോധന സൗജന്യമാണെങ്കിലും സ്വകാര്യ ആശുപത്രികളിലും ലാബുകളിലും വൻ വില ഈടാക്കുന്നത് വിവാദമായ സാഹചര്യത്തിലാണ്​ നിരക്ക്​ കുറച്ചത്​.

ഐ.സി.എം.ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം പരിഗണിച്ചാണ്​ പരിശോധന നിരക്ക് കുറച്ചതെന്ന്​ മന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്.


എന്നാൽ, 500 രൂ​പ​യാ​ക്കി​യ സ​ർ​ക്കാ​ർ തീ​രു​മാ​നം ഒരുവിഭാഗം ലാബുകൾ തുടക്കം മുതലേ അംഗീകരിച്ചിരുന്നില്ല. ആ​ർ.​ടി.​പി.​സി.​ആ​ർ ന​ട​ത്താ​നാ​വി​ല്ലെ​ന്ന്​ കാണിച്ച്​ പ​ല​യി​ട​ത്തും പ​രി​ശോ​ധ​ന നി​ർ​ത്തി​വെ​ച്ചു. ഇതിനെതിരെ മുഖ്യമന്ത്രിയടക്കം രൂക്ഷമായി പ്രതികരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rtpcr test#Covid19
News Summary - Private labs in high court against RTPCR test reduction
Next Story