കെഎസ്ആർടിസിക്ക് പുതിയ ബസ് സംഭാവനയായി നൽകി സ്വകാര്യ വ്യക്തി; ‘മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ടാണ് തീരുമാനം’
text_fieldsഅങ്കമാലി: സാമ്പത്തിക പ്രതിസന്ധിക്കിടെ കെ.എസ്.ആർ.ടി.സിക്ക് സഹായവുമായി സ്വകാര്യ വ്യക്തി രംഗത്ത്. പുതിയ ബസ് വാങ്ങി നൽകിയാണ് അങ്കമാലി സ്വദേശിയും റോബോട്ടിക് കാർ പാർക്കിങ് സിസ്റ്റം എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ജോസിന്റെ വേറിട്ട സഹായം.
ബസ് വാങ്ങാനുള്ള പണത്തിന്റെ ചെക്ക് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി. മുഖ്യമന്ത്രി ഈ ചെക്ക് ഗതാഗത മന്ത്രിക്ക് കൈമാറി. താൻ അങ്കമാലിക്കാരനായതിനാൽ ഈ ബസ് അങ്കമാലി ഡിപ്പോയ്ക്ക് തന്നെ നൽകണമെന്ന അഭ്യർത്ഥന ജോസ് മുന്നോട്ടുവെച്ചിട്ടുണ്ട്.
ആരെങ്കിലും ബസ് സംഭാവന നൽകിയാൽ നന്നായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ടാണ് ബസ് വാങ്ങി നൽകാൻ തീരുമാനിച്ചതെന്ന് ജോസ് വ്യക്തമാക്കി. സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആദ്യമായാണ് സ്വകാര്യ വ്യക്തിയോ സ്ഥാപനമോ കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങി നൽകുന്നത്.
പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിക്ക് ഒരു വ്യക്തി ബസ് സംഭാവന ചെയ്യുന്നത് മുൻപ് അനുഭവമില്ലാത്ത കാര്യമാണെന്നും കെ.എസ്.ആർ.ടി.സിക്കും സർക്കാരിനും വലിയ ആശ്വാസമാണെന്നും മന്ത്രി റോജി എം. ജോൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

