സ്വകാര്യവനം നിക്ഷിപ്തമാക്കൽ ബിൽ: കരടിന് അംഗീകാരം
text_fieldsതിരുവനന്തപുരം: സ്വകാര്യവനം നിക്ഷിപ്തമാക്കൽ ബില്ലിന്റെ കരടിന് മന്ത്രിസഭ അംഗീകാരം. 1971ലെ കേരള സ്വകാര്യവനങ്ങള്‍ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) നിയമം ഭേദഗതി ചെയ്യാൻ തയാറാക്കിയ 2023ലെ കേരള സ്വകാര്യവനങ്ങള്‍ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) ഭേദഗതി ബില്ലിന്റെ കരടാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭയോഗം അംഗീകരിച്ചത്. ഈ നിയമസഭ സമ്മേളനത്തില്‍ ബിൽ അവതരിപ്പിക്കും.
സ്വകാര്യ വനഭൂമിയില്‍ 50 സെന്റ് വരെ കൈവശംവെച്ചവര്‍ക്ക് കൈവശരേഖ നൽകുന്നതാണ് ബിൽ. നിരവധി ചെറുകിട കര്‍ഷകരെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ ഭൂപരിഷ്കരണ നിയമത്തിന്റെ അന്തഃസത്ത പാലിക്കും വിധം 50 സെന്റിന് വരെ ഇളവ് നൽകണമെന്നായിരുന്നു റവന്യൂ വകുപ്പിന്റെ നിരന്തര ആവശ്യം. ഇതും ഒടുവില്‍ വനം, നിയമ വകുപ്പുകള്‍ അംഗീകരിച്ചതോടെയാണ് നിയമഭേദഗതിയിലേക്ക് സര്‍ക്കാര്‍ കടക്കാനൊരുങ്ങുന്നത്. വ്യക്തികളുടെ കൈവശമുള്ള സ്വകാര്യവനം പതിച്ചുനല്‍കാനുള്ള നിയമഭേദഗതിയില്‍ വനം, റവന്യൂ, നിയമ മന്ത്രിമാര്‍ കഴിഞ്ഞദിവസം ധാരണയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

