Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വകാര്യ സ്ഥാപനങ്ങള്‍...

സ്വകാര്യ സ്ഥാപനങ്ങള്‍ ഓണത്തിന് മുമ്പ് ബോണസ് നല്‍കണം: ലേബര്‍ കമീഷണര്‍

text_fields
bookmark_border
സ്വകാര്യ സ്ഥാപനങ്ങള്‍ ഓണത്തിന് മുമ്പ് ബോണസ് നല്‍കണം: ലേബര്‍ കമീഷണര്‍
cancel

പാലക്കാട്​: 2019-20 വര്‍ഷത്തെ ബോണസ് ഓണത്തിന് മുമ്പ്​ ജീവനക്കാര്‍ക്ക് നല്‍കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ലേബര്‍ കമീഷണര്‍ പ്രണബ്‌ ജ്യോതി നാഥ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കോവിഡ് 19 വ്യാപനത്തി​െൻറ പശ്ചാത്തലത്തില്‍ 2019-20 വര്‍ഷത്തെ ബോണസ് ചര്‍ച്ചകള്‍ ക്രമീകരിക്കുന്നതും ബന്ധപ്പെട്ട കക്ഷികള്‍ ചര്‍ച്ചക്കായി എത്തുന്നതും പ്രയാസകരമാണ്. ഈ സാഹചര്യത്തിലാണ് നാളിതുവരെ ബോണസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാത്ത സ്ഥാപനങ്ങളും തൊഴിലുടമകളും, കഴിഞ്ഞ വര്‍ഷം അനുവദിച്ച അതേ നിരക്കില്‍ ബോണസ് ഈ വര്‍ഷവും അനുവദിച്ച് ഓണത്തിന് മുമ്പായി വിതരണം ചെയ്യണമെന്ന് ലേബര്‍ കമീഷണര്‍ നിര്‍ദ്ദേശിച്ചത്.

തുടര്‍ന്നും ബോണസ് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നപക്ഷം സംസ്ഥാനത്ത് കോവിഡ്-19 നിയന്ത്രണവിധേയമായതിനു ശേഷം ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കും. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കുലര്‍ പ്രകാരമുള്ള നടപടി സ്വീകരിച്ച് വിവരം ബന്ധപ്പെട്ട ജില്ല ലേബര്‍ ഓഫിസര്‍മാരെ / ബോണസ് നിയമപ്രകാരമുള്ള അതോറിറ്റിയെ (1965 -ലെ ബോണസ് കൊടുക്കല്‍ നിയമപ്രകാരമുള്ള എല്ലാ അനുരഞ്ജന ഉദ്യോഗസ്ഥരെയും) അറിയിക്കണമെന്നും നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamPrivate companyLabor Commissioner
Next Story