Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​ സ്വകാര്യ...

സംസ്ഥാനത്ത്​ സ്വകാര്യ ബസുകൾ സർവീസ്​ നിർത്തി

text_fields
bookmark_border
സംസ്ഥാനത്ത്​ സ്വകാര്യ ബസുകൾ സർവീസ്​ നിർത്തി
cancel
camera_altRepresentative Image

കോഴിക്കോട്​: സംസ്ഥാനത്ത്​ സ്വകാര്യ ബസുകൾ സർവീസ്​ നിർത്തി വെച്ചു. സാമ്പത്തിക നഷ്​ടം സഹിച്ച്​ സർവീസ്​ നടത്താൻ ബുദ്ധിമുട്ടായതിനാലാണ്​ തീരുമാനമെന്നാണ്​ ബസുടമകൾ അറിയിക്കുന്നത്​​. ആഗസ്​റ്റ്​ ഒന്നു മുതൽ സർവീസ്​ നിർത്തുകയാണെന്ന്​ ചൂണ്ടിക്കാട്ടി ബസുടമകൾ ഗതാഗത വകുപ്പ്​ മന്ത്രിക്ക്​ കത്ത്​ നൽകിയിരുന്നു. നിലവിൽ കുറച്ച്​ ബസുകളേ സർവീസ്​ നടത്തിയിരുന്നുള്ളൂ.

രണ്ട്​ മാസത്തെ നികുതി ഒഴിവാക്കി നൽകണമെന്നാണ്​ ബസ്​ ഉടമകൾ മുന്നോട്ടു വെക്കുന്ന പ്രധാന ആവശ്യം. എന്നാൽ ഈ ആവശ്യം ഗതാഗത വകുപ്പ്​ അംഗീകരിച്ചിട്ടില്ല. നികുതി പൂർണമായും ഒഴിവാക്കാനാവില്ലെന്നും കാലാവധി രണ്ട്​ മാസം നീട്ടി നൽകാമെന്നുമുള്ള​ നിലപാടിലാണ്​ ഗതാഗത വകുപ്പ്​.

ആരോഗ്യ വകുപ്പി​െൻറ വിയോജിപ്പിനെ തുടർന്ന്​ ഇന്ന്​ മുതൽ ദീർഘദൂര ബസുകൾ സർവീസ്​ പുനരാരംഭിക്കുവാനുള്ള തീരുമാനത്തിൽ നിന്ന് കെ.എസ്​.ആർ.ടി.സിയും​ പിൻമാറിയിരുന്നു. ഇതോടെ ദീർഘദൂര യാത്രക്ക്​ ബസിനെ ആശ്രയിക്കുന്നവർ ബുദ്ധിമുട്ടിലായിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private busBus service StopKerala News
News Summary - private buses service stoped in kerala
Next Story