സ്വകാര്യ ബസുകളിൽ വിദ്യാർഥികളെ ഇരിക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയിൽ അന്വേഷണം
text_fieldsകൊച്ചി: സീറ്റൊഴിവുണ്ടെങ്കിലും സ്വകാര്യബസുകളിൽ വിദ്യാർഥികളെ ഇരിക്കാൻ അനുവദി ക്കാത്ത ജീവനക്കാരുടെ നടപടി സംബന്ധിച്ച് അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്. റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റികൾക്ക് കീഴിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ഉത്തരവിട്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെക്കൊണ്ട് പരിശോധന നടത്തിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. വിദ്യാർഥികൾക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ അനുവദിക്കാൻ സ്വകാര്യബസ് ഒാപറേേറ്റഴ്സിന് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഒാൾ കേരള ബസ് ഒാപറേറ്റേഴ്സ് ഒാർഗനൈസേഷനും മറ്റു ചിലരും സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
കൺെസഷൻ നിരക്കിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളെ സീറ്റുകൾ ഒഴിഞ്ഞുകിടന്നാലും സ്വകാര്യബസ് ജീവനക്കാർ ഇരിക്കാൻ സമ്മതിക്കുന്നില്ലെന്ന മാധ്യമവാർത്തയും ചിത്രവും ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് കോടതി ഇടപെടുകയായിരുന്നു. സ്വകാര്യബസുടമകളുടെ ഹരജി സർക്കാറിെൻറ വിശദീകരണം ലഭിക്കാത്തതിനാൽ പരിഗണിച്ചിരുന്നില്ലെങ്കിലും മാധ്യമ വാർത്തയെത്തുടർന്ന് ഹരജി വിളിച്ചുവരുത്തിയ കോടതി ട്രാൻസ്പോർട്ട് കമീഷണെറയും ഡി.ജി.പിെയയും സ്വമേധയ കക്ഷിചേർത്തു. തുടർന്നാണ് റിപ്പോർട്ട് നൽകാൻ കമീഷണർക്ക് നിർദേശം നൽകിയത്. കേസ് ഇൗമാസം 14ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
