Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചതായി ബസ് ഉടമ സംയുക്ത സമിതി നേതാക്കൾ അറിയിച്ചു. യാത്ര നിരക്ക് വർധനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്‍റെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സമരം മാറ്റിവെക്കാൻ ബസ് ഉടമകൾ തീരുമാനിച്ചത്.
നേരത്തെ, ഗതാഗത മന്ത്രി ആൻറണി രാജു ബസ് ഉടമകളുമായി ചർച്ച നടത്തിയിരുന്നു. വിശദമായ പഠനത്തിനും ചർച്ചക്കും ശേഷം മാത്രം നിരക്ക് വർധനയിൽ തീരുമാനിക്കുമെന്ന് മന്ത്രി ഉടമകളെ അറിയിച്ചു. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധനയടക്കമുള്ള ആവശ്യങ്ങൾ സർക്കാറിനെ അറിയിച്ച് ഒരുമാസം കഴിഞ്ഞിട്ടും തീരുമാനം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

