ബസുടമകളുടെ സൂചന പണിമുടക്ക് ഇന്ന്
text_fieldsതൃശൂർ: നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ വെള്ളിയാഴ്ച സൂചന പണിമുടക്ക് നടത്തും. സി.പി.എം നിയന്ത്രണത്തിലുള്ള കെ.ബി.ടി.എ ഉൾപ്പെടെയുള്ള എട്ടോളം സംഘടനകളുൾപ്പെടുന്ന ബസ് ഓപറേറ്റേഴ്സ് കോൺഫെഡറേഷൻ നേതൃത്വത്തിലാണ് പണിമുടക്ക്.
ഇന്ധനവില വർധനക്കും, സ്പെയർപാർട്സുകളുടെ വില വർധനക്കും ആനുപാതികമായി വിദ്യാർഥികളുടേതുൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.
എന്നാൽ, പണിമുടക്കില്ലെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ കോഓഡിനേഷൻ കമ്മിറ്റി അറിയിച്ചു. മുഖ്യമന്ത്രിയുമായി സംസാരിച്ച് ഉടൻ പരിഹാരം കാണാമെന്ന് ഗതാഗത മന്ത്രി ചർച്ചയിൽ ഉറപ്പ് നൽകിയതായും അവർ അറിയിച്ചു.
