Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊയിലാണ്ടിയിൽ സ്വകാര്യ ബസ് പണിമുടക്ക്

text_fields
bookmark_border
bus strike 98797
cancel

കോഴിക്കോട്: കൊയിലാണ്ടിയിൽ സ്വകാര്യ ബസ് പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ. ബസ് കണ്ടക്ടറെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ചാണ് പണിമുടക്ക്. കൊയിലാണ്ടി – കോഴിക്കോട് റൂട്ടിലടക്കം സർവിസ് നിർത്തി.

തിരുവങ്ങൂരിൽ വിദ്യാർഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. തുടർന്ന് പൊലീസ് കണ്ടക്ടറെ മർദിച്ചെന്നാരോപിച്ചാണ് പണിമുടക്ക്. അതേസമയം, ബസ് ജീവനക്കാർ മോശമായി പെരുമാറിയെന്ന് വിദ്യാർഥികൾ പരാതിപ്പെടുന്നു.

അതിരാവിലെ ജോലിക്കും മറ്റുമായി വിവിധ സ്ഥലങ്ങളിലേക്ക് പോകാനിറങ്ങിയ യാത്രക്കാരടക്കം പണിമുടക്ക് കാരണം വലഞ്ഞു. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരത്തിൽ കെ.എസ്.ആർ.ടി.സി ബസുകളെയും ടാക്സി സർവിസുകളെയും ആശ്രയിച്ചാണ് യാത്രക്കാരിപ്പോൾ സഞ്ചരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - private bus strike in koyilandy
Next Story