Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വകാര്യ ബസ്​ സമരം:...

സ്വകാര്യ ബസ്​ സമരം: അധികാരം പ്രയോഗിക്കാതെ സർക്കാർ; സൗകര്യങ്ങൾ ഒരുക്കാതെ കെ.എസ്​.ആർ.ടിസി

text_fields
bookmark_border
Private buse strike
cancel
camera_alt

Representational Image

Listen to this Article

കോട്ടയം: ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ അനുവദിക്കുന്ന ബസ്​ പെർമിറ്റിലെ വ്യവസ്ഥകൾ ലംഘിച്ചാൽ പെർമിറ്റ്​ പിടിച്ചെടുക്കാൻ ​ അധികാരമുണ്ടെങ്കിലും സ്വകാര്യ ബസ്​ സമരത്തിനെതിരെ ഇത്പ്രയോഗിക്കാതെ സർക്കാർ. കൊറോണ കാലത്തെ ഉയർന്ന ബസ് നിരക്കും പിൻവലിക്കാനും സർക്കാർ തയാറായിട്ടില്ല. ബസ്​ നിരക്കിന്‍റെ പേരിൽ അവകാശവാദമുന്നയിക്കാൻ സ്വകാര്യ ബസ്​ ഉടമകൾക്ക്​ കഴിയില്ലെന്ന്​ ഹൈക്കോടതി ജഡ്ജി കെ.എ. അബ്​ദുൽ ഗഫൂർ 1997 സെപ്​റ്റംബർ 30 ന്​ വിധിച്ചിരുന്നു. നഷ്ടമാണെന്ന്​ തോന്നുന്ന ഉടമകൾ പെർമിറ്റ്​ സർക്കാരിന്​ മടക്കി നൽകണമെന്നും സർവീസ്​ നടത്താൻ മറ്റാരെങ്കിലും മുന്നോട്ടുവന്നാൽ അവർക്ക്​ സർക്കാർ അവർക്ക്​ പെർമിറ്റ്​ നൽകണമെന്നും വിധിയിലുണ്ട്​.

നിലവിലുള്ള നിയമങ്ങൾ പര്യാപ്​തമല്ലെങ്കിൽ ഓർഡിസൻസ്​ അടക്കം ഇറക്കി ജനങ്ങളുടെ ബുദ്ധിമുട്ട്​ പരിഹരിക്കണമെന്നും സെന്‍റർ ഫോർ കൺസ്യൂമർ എജുക്കേഷൻ നൽകിയ ഹരജിയിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. നായനാർ സർക്കാരിന്‍റെ കാലത്ത്​ സ്വകാര്യ ബസ്​ സമരം നേരിടാൻ പെർമിറ്റ്​ പിടിച്ചെടുക്കൽ അടക്കമുള്ള നടപടികൾക്ക്​ സർക്കാർ തുടക്കമിട്ടിരുന്നു. കെ.എസ്​.ആർ.ടി.സിക്ക്​ പ്രതിവർഷം ആയിരം കോടിയിലേറെ സഹായം നൽകുന്ന സർക്കാറിന്​ സ്വകാര്യ ബസ്​ സർവീസുകളെ ഡീസൽ സബ്​സിഡിയും നികുതിയിളവും നൽകി താങ്ങി നിർത്താനാവുമെന്ന്​ ബസുടമകളും ഗതാഗത രംഗത്തെ വിദഗ്​ധരും ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ആ വഴിക്കും നടപടികൾ ഉണ്ടായിട്ടില്ല.

കൊറോണ കാലത്ത്​ യാത്രക്കാരുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച സർക്കാർ അതിന്‍റെ പേരിൽ ഉയർത്തിയ ബസ്​ നിരക്കുകൾ പിൻവലിക്കാൻ തയാറായിട്ടുമില്ല. നിന്നും ഇരുന്നുമായി 60 പേർക്ക്​ സഞ്ചരിക്കാൻ അനുവാദമുള്ള ബസിൽ 30 പേർ മാത്രമെ കയറാവൂ എന്നായിരുന്നു കൊവിഡ്​ കാലത്ത്​ കൊണ്ടുവന്ന നിർദേശം. ഇതിലൂടെയുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ എട്ട്​ രൂപ നൽകിയാൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചിൽ നിന്ന്​ രണ്ടര കിലോമീറ്ററായി കുറച്ചു നൽകുകയായിരുന്നു. സ്വകാര്യ ബസ്​ സർവീസുകൾക്ക്​ സഹായകരമായ രീതിയിൽ ആയിരക്കണക്കിന്​ ഓർഡിനറി ബസുകൾ സർവീസിൽ നിന്ന്​ പിൻവലിച്ചിരിക്കുന്ന കെ.എസ്​.ആർ.ടി.സി ബസ്​ സമരത്തിന്‍റെ പശ്​ചാത്തലത്തിൽ പോലും കൂടുതൽ ബസുകൾ നിരത്തിലിറക്കിയിട്ടില്ല.

ലഭ്യമായ ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം കെ.എസ്​.ആർ.ടി.സിക്ക്​ 3724 ഓർഡിനറി ബസുകളുണ്ട്​. 1926 സൂപ്പർക്ലാസ്​ ബസുകൾ, 39 വോൾവോ, സ്കാനിയ ബസുകൾ, 719 കെ.യു.ആർ.ടി.സി ബസുകൾ 10 ഇലക്​ട്രിക്​ വാടക വണ്ടികൾ എന്നിവയടക്കം ആകെ ബസുകളുടെ എണ്ണം 6418 ആണ്​. മാർച്ച്​ 23 ന്​ കെ.എസ്​.ആർ.ടി.സി സർവീസിനിറക്കിയത്​ 3626 ബസുകൾ മാത്രമാണ്​. ഓടിയത്​ 12.03 ലക്ഷം കിലോമീറ്ററും. 177 ബസുകൾ അനക്കാതെ ഇട്ടിട്ടുണ്ടെന്നും 631 എണ്ണം വർക്​ഷോപ്പിലാണെന്നും കണക്കുകൾ പറയുന്നു. ഇവ കൂട്ടിയാൽ കിട്ടുന്നത്​ 4434 ബസുകൾ മാത്രമാണ്​.

1984 ബസുകൾ ഉപയോഗിക്കാനാവാത്ത സ്​ഥിതിയിൽ കിടക്കുകയാണ്​. ടയർ അടക്കമുള്ള ഭാഗങ്ങൾ അഴിച്ചുമാറ്റിയ ഇവ ഡിസ്​ട്രിക്ട്​ കോമൺ പൂൾ എന്ന പേരിൽ വിവിധയിടങ്ങളിൽ കൂട്ടിയിട്ടിരിക്കുകയാണ്​. ഇതിൽ 1000 ബസുകൾ ഓർഡിനറിയായി സർവീസ്​ നടത്തിയിരുന്നവയാണ്​.

സ്വകാര്യ ബസ്​ സമരത്തിൽ ജനം നട്ടം തിരിയുമ്പോഴും ഇതിൽ നിന്ന്​ ഒരു ബസ്​ പോലും ഇറക്കാൻ ഗതാഗത സെക്രട്ടറി കൂടിയായ കെ.എസ്​.ആർ.ടി.സി സി.എം.ഡി. ബിജുപ്രഭാകറിന്​ കഴിഞ്ഞിട്ടില്ല.

മാർച്ച്​ 17 മുതൽ ഒരാഴ്ച കെ.എസ്​.ആർ.ടിസിയുടെ നില ( തീയതി, ഓടിയ ബസുകൾ, സർവീസ്​ നടത്തിയ കിലോമീറ്റർ (ലക്ഷത്തിൽ), വെറുതെയിട്ടവ, വർക്​ഷോപ്പിലുള്ളവ എന്ന ക്രമത്തിൽ)

മാർച്ച്​ 17 - 3614-11.96-79-692

18 - 3591-11.95-78-710

19 - 3582-11.96-93-724

20 - 2691-9.73-970-734

21 - 3691-12.18-154-619

22 - 3632-12.07-166-653

23 - 3626-12.03-177-631

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private bus strike
News Summary - Private bus strike: Government without exercise of power; KSRTC without providing facilities
Next Story