Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫെബ്രുവരി നാല്​ മുതൽ...

ഫെബ്രുവരി നാല്​ മുതൽ സ്വകാര്യ ബസുകൾ നിർത്തി വെച്ച്​ സമരം

text_fields
bookmark_border
bus strike-kerala news
cancel


തൃശൂർ: ഫെബ്രുവരി നാല് മുതൽ സംസ്ഥാനമാകെ അനിശ്ചിതകാലത്തേക്ക്​ സ്വകാര്യ ബസ്​ സർവിസുകൾ നിർത്തിവെക്കുമെന്ന്​ 13 ബസുടമ സംഘടനകൾ അടങ്ങിയ ബസുടമ സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബസ്​ ചാർജ്​ വർധന അടക് കമുള്ള ആവശ്യങ്ങൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ്​ സർവിസുകൾ നിർത്തിവെക്കുന്ന​ത്​. ബസ്​ ചാർജ്​ എട്ടിൽ നിന്നും 10 രൂപയാക്കുക, യാത്രാനിരക്ക്​ 70ൽനിന്നും 90 ശതമാനമാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറക്കുക എന്നിവയാണ്​ പ്രധാന ആവശ്യങ്ങൾ. ഡീസൽ വില വർധനയുൾ​െപ്പടെ അധിക ബാധ്യതകൾ മൂലം ബസ്​ വ്യവസായത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നിയോഗിച്ച രാമചന്ദ്രൻ കമീഷൻ റിപ്പോർട്ട്​ നടപ്പാക്കാത്ത സാഹചര്യത്തിലാണ് സമരത്തിന് ഇറങ്ങുന്നതെന്ന് സംയുക്​ത സമരസമിതി ചെയർമാൻ ലോറൻസ്​ ബാബു പറഞ്ഞു.


2018 മാർച്ചിൽ ബസ്​ ചാർജ്​ വർധിപ്പിക്കു​േമ്പാൾ ഒരു ലിറ്റർ ഡീസലിന്​ 62 രൂപയുണ്ടായത്​ ഇപ്പോൾ 73 ആണ്​. ഇതോടെ 10 മുതൽ 15 ശതമാനം വരെ അധിക ബാധ്യതയാകുന്ന​േത്ര. ഇൻഷുറൻസ്​ പ്രീമിയത്തിൽ നാല്​ വർഷത്തിനിടെയുണ്ടായ വർധന 87 ശതമാനത്തിൽ അധികമാണ്​. ടയർ തേയ്മാനം, സ്പെയർ പാർട്സ് എന്നിവയിലുണ്ടായ വർധനവും ബസ് വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി.
കെ.എസ്​.ആർ.ടി.സി ചെയിൻ സർവിസ്​ തുടങ്ങിയതോടെ പൊതു-സ്വകാര്യ ബസ്​ വ്യവസായ മേഖല ഒരുപോലെ നശിക്കുന്ന സാഹചര്യമാണുള്ളത്​. അതുകൊണ്ട്​ തന്നെ പൊതു-സ്വകാര്യ മേഖലകൾ ഒരുപോലെ സംരക്ഷിക്കപ്പെടുന്ന ഒരു സമഗ്ര ഗതാഗതനയം രൂപവത്​കരിക്കണമെന്ന്​ അവർ വ്യക്​തമാക്കി.

പ്രതിസന്ധി മറികടക്കാൻ ചാർജ് വർധന, വിദ്യാർഥികളുടെ കൺസഷൻ പരിഷ്ക്കരണം, ജി.എസ്ടി ഇളവ് എന്നീ മാർഗങ്ങളാണ് ബസുടമകൾ മുന്നോട്ടുവെക്കുന്നത്. നേരത്തെ, കഴിഞ്ഞ വര്‍ഷം ഡിസംബർ 20നും 22നും സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം സ്വകാര്യബസുടമകളുമായി ഡിസംബർ 18ന്​ ഗതാഗതമന്ത്രി നടത്തിയ ചർച്ചയെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു. ഈമാസം അഞ്ചിന്​ തുടർയോഗം വിളിക്കാമെന്ന്​ അറിയി​െച്ചങ്കിലും തുടർ നടപടികൾ ഇല്ലാത്ത സാഹചര്യത്തിലാണ്​ അനിശ്ചിതകാല സമരവുമായി രംഗത്തുവരുന്നത്​. ജനറൽ കൺവീനർ ടി.ഗോപിനാഥൻ, നൗഷാദ്​ ആറ്റപറമ്പത്ത്​, ജോസ് ആ​ട്ടോകാരൻ,​ കെ.ബി. സുരേഷ്​കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikekerala newsprivate busBus Charge Hike
News Summary - Private Bus strike on February 4 th - Kerala news
Next Story