Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വകാര്യ ബസുകൾക്ക്​ ഒറ്റ, ഇരട്ട അക്ക നമ്പർ നിയ​ന്ത്രണം

text_fields
bookmark_border
ശനി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തരുത്
private bus
cancel

തിരുവനന്തപുരം: വെള്ളിയാഴ്​ച മുതൽ സ്വകാര്യബസുകൾക്ക്​ ഒറ്റ-ഇരട്ട അക്ക നമ്പർ ​പ്രകാരം നിയന്ത്രണം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. എല്ലാ സ്വകാര്യ ബസുകൾക്കും എല്ലാ ദിവസവും സർവിസ് നടത്താവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന്​ മന്ത്രി ആൻറണി രാജു പറഞ്ഞു. ഇൗ സാഹചര്യത്തിലാണ്​ ഒറ്റ, ഇരട്ട അക്ക നിബന്ധന കൊണ്ടുവന്നത്​.

വെള്ളിയാഴ്ച രജിസ്​ട്രേഷൻ നമ്പറി​െൻറ അവസാനം ഒറ്റ അക്കത്തിൽ അവസാനിക്കുന്ന ബസുകൾക്ക്​ സർവിസ്​ നടത്താം​. തിങ്കൾ (ജൂൺ 21), ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾ സർവിസ് നടത്തണം. ചൊവ്വ (ജൂൺ 22) , വ്യാഴം ദിവസങ്ങളിലും തുടർന്നുവരുന്ന തിങ്കളാഴ്ചയും (ജൂൺ 28) ഒറ്റ നമ്പർ ബസുകൾക്ക്​ സർവിസ്​ നടത്താം.

ഈ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം തുടർന്നും സ്വകാര്യ ബസ് സർവിസുകൾ നടത്തേണ്ടത്. ശനിയും ഞായറും സർവിസ് അനുവദനീയമല്ല. സ്വകാര്യ ബസ് ഉടമകൾ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Private bus service is restricted and cannot be operated on a daily basis
Next Story