സ്വകാര്യ ബസ് വിദ്യാർഥിനിയുടെ കാലിലൂടെ കയറി ഇറങ്ങി; സഹപാഠിക്കും പരിക്ക്
text_fieldsപന്തളം: സ്വകാര്യ ബസ് വിദ്യാർഥിനിയുടെ കാലിലൂടെ കയറി ഇറങ്ങി. പന്തളം എൻ.എസ്.എസ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും ഇടപ്പോൾ, പാറ്റൂർ സ്വദേശിനിയുമായ സുദർശനാ ഭവനിൽ അലീഷയുടെ (15) ഇടതുകാലിലൂടെയാണ് ബസ് കയറി ഇറങ്ങിയത്.
കൂടെയുണ്ടായിരുന്ന പന്തളം കടക്കാട് വടക്ക് തെക്കേടത്ത് വീട്ടിൽ ആനന്ദലക്ഷ്മി (15) അപകടത്തിൽപെട്ടെങ്കിലും കാര്യമായ പരിക്ക് പറ്റിയില്ല. ബുധനാഴ്ച വൈകീട്ട് നാലരയോടെ പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്നു പുറത്തേക്കിറങ്ങുകയായിരുന്ന രാഖി എന്ന ബസ്സിന്റെ പിൻഭാഗത്തെ ചക്രമാണ് വിദ്യാർഥിനിയുടെ കാലിലൂടെ കയറിയിറങ്ങിയത്. കാലിന് ഗുരുതര പരിക്കേറ്റ അലീഷയെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി പിന്നീട് ചെങ്ങന്നൂർ, കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആനന്ദലക്ഷ്മിയെ പരിശോധനക്കുശേഷം ഡിസ്ചാർജ് ചെയ്തു. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സ്വകാര്യ ബസുകളുടെ മത്സര ഓട്ടം പലപ്പോഴും ബസ് സ്റ്റാൻഡിൽ അപകടം ക്ഷണിച്ചു വരുത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

