ബസ് സമരം മാറ്റിെവച്ചു
text_fieldsകൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 14 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിെവച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഗതാഗതമന്ത്രി തോമസ് ചാണ്ടി ബസ് ഓപറേറ്റേഴ്സ കോണ്‍ഫെഡറേഷന്‍ ഭാരവാഹികളുമായി നടത്തിയ ചർച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഫെഡറേഷന്‍ ചെയര്മാന് ലോറന്‍സ് ബാബു പറഞ്ഞു.
ബസുടമകളുടെ വിവിധ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും ആവശ്യങ്ങളില്‍ ജസ്റ്റിസ് രാമചന്ദ്രന് കമീഷെൻറ റിപ്പോർട്ട് തേടാമെന്നും മന്ത്രി ഉറപ്പുനല്‍കിയതായി ലോറന്‍സ് ബാബു പറഞ്ഞു. ഒക്ടോബര്‍ അഞ്ചിനുള്ളില്‍ തീരുമാനം വേണമെന്നാണ് സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നതെന്നും അല്ലാത്തപക്ഷം അഞ്ചുമുതല്‍ അനിശ്ചിത കാലസമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
