കെ.എസ്.ആർ.ടി.സി എം.ഡി വേട്ടയാടുകയാണെന്ന് സ്വകാര്യ ബസുടമ
text_fieldsകൊച്ചി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന്റെ പേരിൽ കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ വേട്ടയാടുകയാണെന്ന് സ്വകാര്യ ബസുടമ. പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ സർവിസ് നടത്തുന്ന റോബിൻ ബസിന്റെ ഉടമ ബേബി ഗിരീഷാണ് ആരോപണവുമായി വന്നിരിക്കുന്നത്.
2.5 ലക്ഷം രൂപ നികുതിയടച്ച് പെർമിറ്റെടുത്ത തന്റെ ബസിന് രണ്ടു ദിവസം മാത്രമേ സർവിസ് നടത്താനായുള്ളൂവെന്ന് ബേബി ഗിരീഷ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നിസ്സാരകാരണങ്ങൾ പറഞ്ഞ് മോട്ടോർ വാഹന വകുപ്പ് ബസ് സർവിസ് നിർത്തിച്ചു. ഫിറ്റ്നസ് റദ്ദാക്കി. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന് അപേക്ഷിച്ചാൽ നിയമവിധേയമെങ്കിൽ ഏഴു ദിവസത്തിനകം ലഭിക്കുമെന്നിരിക്കെ നിരവധി പേരാണ് ഈ മേഖലയിലേക്ക് കടന്ന് വരുന്നത്.
ഇരുനൂറോളം സ്വകാര്യ ബസുകൾ ഇത്തരത്തിൽ ദീർഘദൂര പെർമിറ്റെടുത്തിട്ടുണ്ട്. എന്നാൽ, തന്റെ ബസിനെ മാത്രം വേട്ടയാടുകയാണ്. കെ.എസ്.ആർ.ടി.സി എം.ഡിയും ഗതാഗത സെക്രട്ടറിയുടെ ചുമതലയും ഒരാൾതന്നെ വഹിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇദ്ദേഹം തന്റെ താൽപര്യങ്ങൾക്കനുസരിച്ച് മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. വ്യക്തിവിരോധം തീർക്കാൻ പല റൂട്ടുകളിലും തലങ്ങും വിലങ്ങും ബസുകളോടിക്കുന്നതാണ് കെ.എസ്.ആർ.ടി.സി നഷ്ടത്തിലാകുന്നതിന്റെ പ്രധാന കാരണം. സർവിസ് തടഞ്ഞതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

