Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് 2.23 കോടി കൈമാറി
text_fieldsbookmark_border
തിരുവനന്തപുരം: വയനാട് പ്രകൃതിക്ഷോഭ ദുരന്തവുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.23 കോടി (2,23,64,066) രൂപ സംഭാവന ചെയ്തു.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ സാന്നിധ്യത്തിൽ ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് കെ.കെ. തോമസ്, ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. സംഘടനാംഗങ്ങളിൽനിന്നാണ് തുക സമാഹരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

