Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമത്സരയോട്ടത്തിനിടെ...

മത്സരയോട്ടത്തിനിടെ കുട്ടിയെ ഇടിച്ചു; നാട്ടുകാർ ബസ് തകർത്തു

text_fields
bookmark_border
private bus accident
cancel
camera_alt

വിദ്യാർഥിയെ ഇടിച്ചുതെറിപ്പിച്ച ബസ് കപ്പാലത്ത് നാട്ടുകാർ തകർത്ത നിലയിൽ

ത​ളി​പ്പ​റ​മ്പ്: ക​പ്പാ​ല​ത്ത് സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന കു​ട്ടി​യെ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബ​സി​ടി​ച്ച് തെ​റി​പ്പി​ച്ചു. ക​പ്പാ​ലം വ​ട്ട​പ്പാ​റ സ്വ​ദേ​ശി ബി​ലാ​ലി​നെ​യാ​ണ് (11) ബ​സി​ടി​ച്ച​ത്. അ​മി​ത​വേ​ഗ​ത്തി​ലും മ​ത്സ​ര​യോ​ട്ട​ത്തി​ലു​മാ​യി​രു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ ബ​സ് അ​ടി​ച്ചു​ത​ക​ർ​ത്തു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.10ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ഇ​രി​ട്ടി​യി​ൽ​നി​ന്നും ത​ളി​പ്പ​റ​മ്പി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ആ​വേ മ​രി​യ ബ​സ് മ​ന്നാ ഭാ​ഗ​ത്തേ​ക്ക് സൈ​ക്കി​ളി​ൽ പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തൃ​ച്ചം​ബ​രം യു.​പി സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ബി​ലാ​ലി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബ​സ് അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നെ​ന്നും തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ​യാ​ണ് വ​ന്ന​തെ​ന്നും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. കു​റു​മാ​ത്തൂ​ർ പൊ​ക്കു​ണ്ട് മു​ത​ലാ​ണ് ബ​സ് മ​ത്സ​ര​യോ​ട്ടം ന​ട​ത്തി​യ​ത്. ക​പ്പാ​ലം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്തു​വെ​ച്ചാ​ണ് ബ​സ് ദി​ശ മാ​റി വ​ന്ന് കു​ട്ടി​യെ ഇ​ടി​ച്ച​തെ​ന്ന് ബ​സി​ലെ യാ​ത്ര​ക്കാ​ര​ൻ പ​റ​ഞ്ഞു.

റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ​റി​ക്ഷ​യെ മ​റി​ക​ട​ന്നെ​ത്തി​യ ബ​സ് കു​ട്ടി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ന്ന രം​ഗം സി.​സി.​ടി.​വി​യി​ൽ ല​ഭി​ച്ചു. സൈ​ക്കി​ൾ, ബ​സി​ന്റെ മു​ൻ​ച​ക്ര​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. കു​ട്ടി ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മീ​റ്റ​റു​ക​ളോ​ളം മു​ന്നോ​ട്ട് തെ​റി​ച്ചു​വീ​ണു. സം​ഭ​വ​ത്തി​ൽ പ്ര​കോ​പി​ത​രാ​യ നാ​ട്ടു​കാ​ർ ബ​സി​ന്റെ മു​ന്നി​ലെ​യും പി​ന്നി​ലെ​യും ഗ്ലാ​സ് അ​ടി​ച്ചു​ത​ക​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentprivate bus
News Summary - private bus hit child at taliparamba
Next Story