Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലിയേക്കര ടോൾ...

പാലിയേക്കര ടോൾ പ്ലാസയിൽ ആംബുലൻസിന് മാർഗതടസ്സം: ബസ് ഡ്രൈവർക്കെതിരെ കേസ്

text_fields
bookmark_border
kuyilan-bus
cancel

ആമ്പല്ലൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ആംബുലൻസിന് മാർഗതടസ്സം സൃഷ്​ടിച്ച ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. തൃശൂർ-വര ന്തരപ്പിള്ളി റൂട്ടിൽ കോടാലിക്ക് സർവിസ് നടത്തുന്ന കുയിൽലെൻസ് ബസ് ഡ്രൈവർ വേലൂപാടം സ്വദേശി ജയദേവൻ കൃഷ്ണനെതിരെയാണ് ജില്ല മോട്ടോർ വാഹന വകുപ്പ് കേസെടുത്തത്.

ബുധനാഴ്ച വൈകീട്ട് ആറിനാണ് സംഭവം. പിറ്റേന്ന് രാവിലെയും ഇതേ ബസ് ടോൾപ്ലാസയിൽ വരി തെറ്റിച്ചു കയറാനും ശ്രമിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ജില്ല എൻഫോഴ്‌സ്‌മ​െൻറ് ആർ.ടി.ഒ ഷാജി മാധവനാണ് കേസെടുക്കാൻ നിർദേശം നൽകിയത്.

തുടർന്ന് സ്‌ക്വാഡ് എം.വി.ഐമാരായ എം.എം. ശ്രീനിവാസ് ചിദംബരം, എം.പി. ഇന്ദുധരൻ എന്നിവർ ടോൾ പ്ലാസയിലെ വീഡിയോ പരിശോധിച്ചു. ആംബുലൻസിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കും പോകേണ്ട വാഹനങ്ങൾക്ക് മാർഗതടസ്സം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് പുതിയ നിയമപ്രകാരം 10,000 രൂപയാണ് പിഴ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprivate busmalayalam newsTraffic Violance
News Summary - Private Bus fined to Blocked Ambulance -Kerala News
Next Story