കടയിലേക്ക് പോയ 15കാരനെ അച്ഛന്റെ സുഹൃത്തെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു, ക്രൂര പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റിൽ
text_fieldsഅരുണ്‍ സോമൻ
ആലപ്പുഴ: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വള്ളികുന്നം കടുവിനാല്‍ കോയിപ്പുറത്ത് വീട്ടില്‍ അരുണ്‍ സോമനെ(32)യാണ് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ഭരണിക്കാവ്-ചെങ്ങന്നൂര്‍ റൂട്ടിലോടുന്ന ബസിലെ ഡ്രൈവറാണ്.ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.
കടയിൽ സാധനം വാങ്ങാൻ പോയ15കാരനെ പിതാവിന്റെ സുഹൃത്താണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ശേഷം കൂടെ കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുയായിരുന്നു.
കുട്ടി കരഞ്ഞ് നിലവിളിച്ചെങ്കിലും പ്രതി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. നൂറനാട് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. എ.സി. പി.ഒമാരായ ശരത്, സിജു, സിപിഒമാരായ മനു പ്രസന്നന്‍, പ്രദീപ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

